എ കെ ജി പഠന ഗവേഷണ കേന്ദ്രം

പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്‌ ഇത്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വിശാലമായ ഒരു റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്‌. പഴയകാലത്തെ പത്ര മാസികകളും റഫറന്‍സിനായി ഇവിടെ ലഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌.

ഇതിന്റെ നേതൃത്വത്തില്‍ കേരള വികസനത്തെ സംബന്ധിച്ച്‌ രണ്ട്‌ പഠന കോണ്‍ഗ്രസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. 1994 ല്‍ നടന്ന ഒന്നാമത്തെ പഠന കോണ്‍ഗ്രസ്‌ കേരള വികസനത്തെ സംബന്ധിച്ചുള്ള പൊതുവായ കാഴ്‌ചപ്പാടുകള്‍ പങ്കു വയ്‌ക്കുക എന്ന രീതിയിലാണ്‌ സംഘടിപ്പിച്ചത്‌. സ: ഇ.എം.എസ്‌ ആയിരുന്നു ഇതിന്‌ നേതൃത്വം നല്‍കിയത്‌.

2005 ല്‍ നടന്ന `കേരള വികസന അജണ്ട 2006-2016' എന്ന രണ്ടാം അന്താരാഷ്‌ട്ര പഠന കോണ്‍ഗ്രസ്‌ കേരളത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച മൂര്‍ത്തമായ ബദല്‍ അവതരിപ്പിച്ചുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുകയാണ്‌ ചെയ്‌തത്‌. ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇവ രണ്ടും. അതോടൊപ്പം ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള നിരവധി സെമിനാറുകളും പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ്‌ മാര്‍ക്‌സിസ്റ്റ്‌ സംവാദം. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ലക്കങ്ങളായിട്ടാണ്‌ ഇവ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്‌.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രം
എ.കെ.ജി സെന്റര്‍
പാളയം
തിരുവനന്തപുരം
കേരള - 695 034
ഇന്ത്യ
ഫോണ്‍: 2305731, 2305733, 2305944, 2306523, 2306563
Fax: 2307141
email:  akgcentre@cpimkerala.org