പ്രമേയങ്ങള്‍

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 01

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 02

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 03

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 04

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 05

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 06

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 07

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 08

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 09

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 10

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 11

ഇരുപത്തിരണ്ടാം സംസ്‌ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം - 12

സി പി ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന കരട്‌ രാഷ്‌ട്രീയ പ്രമേയം


ധാതുമണല്‍ ഖനനം: നൂറുശതമാനം വിദേശ മൂലധനം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക

ധാതുമണല്‍ ഖനനരംഗം വിദേശ കുത്തകകള്‍ക്ക്‌ അടിയറവയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സി.പി.ഐ (എം) സംസ്ഥാന സമ്മേളനം പ്രതിഷേധിക്കുകയും അടിയന്തരമായി പ്രസ്‌തുത തീരുമാനം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നു.

ധാതുമണല്‍ നിക്ഷേപത്തിന്റെ മേഖലയില്‍ ഏറ്റവും സമ്പന്നമായ രാഷ്‌ട്രങ്ങളിലൊന്നാണ്‌ ഇന്ത്യ. ഇല്‍മനൈറ്റ്‌, റൂടെയ്‌ല്‍, സിര്‍ക്കോണ്‍, മോണോസൈറ്റ്‌, സിലിമെനൈറ്റ്‌ എന്നീ അപൂര്‍വ്വ ധാതുക്കളുടെ വമ്പിച്ച ശേഖരമാണ്‌ ഇന്ത്യയിലുള്ളത്‌. ലോകത്ത്‌ ആകെ കാണപ്പെടുന്ന ഇല്‍മനൈറ്റിന്റെ 7 ശതമാനത്തോളം ഇന്ത്യയിലാണുള്ളത്‌. ഇതിന്റെ 38% കേരളത്തിന്റെ തീരപ്രദേശത്താണ്‌. നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെയുള്ള കടല്‍ത്തീരത്ത്‌ 144 ദശലക്ഷം ടണ്‍ കരിമണല്‍ ശേഖരമുള്ളതായി കാണപ്പെട്ടിരിക്കുന്നു. ഇതില്‍ 90 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റാണുള്ളത്‌. ഓരോ വര്‍ഷവും പുതുതായി നിക്ഷേപിക്കപ്പെടുന്ന കരിമണല്‍ കണക്കിലെടുക്കാതെയാണിത്‌. ലോകത്തിന്റെ മറ്റു സ്ഥലങ്ങളിലുള്ള ധാതുമണലില്‍ ഇല്‍മനൈറ്റ്‌ മൂന്നുശതമാനം മുതല്‍ ആറുശതമാനം വരെയാണുള്ളതെങ്കില്‍ കേരളത്തിലെ കരിമണലില്‍ അത്‌ 40 മുതല്‍ 60 ശതമാനം വരെയാണ്‌.

വലിയ വ്യവസായ സാധ്യതകളാണ്‌ ഈ ധാതുമണലിലുള്ളത്‌. ഏറ്റവും മുഖ്യമായിട്ടുള്ളത്‌ ഇതില്‍നിന്ന്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം ലോഹമാണ്‌. ഭാവിയുടെ ലോഹം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിയത്തിനും അതിന്റെ സങ്കര ലോഹങ്ങള്‍ക്കും ആധുനിക വ്യവസായത്തില്‍ നിര്‍ണ്ണായക സ്ഥാനമായിരിക്കും ഉണ്ടായിരിക്കുക. പെയിന്റ്‌ വ്യവസായം മുതല്‍ ബഹിരാകാശ പേടകത്തിന്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ വരെ ഈ ധാതുമണലില്‍ നിന്നാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. മിസൈല്‍, റോക്കറ്റ്‌ തുടങ്ങിയ തന്ത്രപ്രധാനമായ സൈനികോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഈ ധാതുമണല്‍ ആവശ്യമാണ്‌.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഈ ധാതുമണല്‍ നിക്ഷേപത്തിന്റെ അനിയന്ത്രിതമായ ഖനനത്തിനും സ്വതന്ത്രമായ ഉപയോഗത്തിനുമുള്ള അവകാശത്തിനായി ആഗോള കുത്തകകള്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്‌. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വമ്പിച്ച സമ്മര്‍ദ്ദമാണ്‌ കുറെക്കാലമായി ഇവര്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്‌. ഈ സമ്മര്‍ദ്ദങ്ങളെ തള്ളിക്കളഞ്ഞാണ്‌ ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ അനുവദിക്കാവൂ എന്ന നയം എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌. സ്വകാര്യമേഖലയ്‌ക്ക്‌ ഖനനാനുമതി നല്‍കുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ നയം തിരുത്തുകയായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറി വിളിച്ചുചേര്‍ത്ത സംസ്ഥാന വ്യവസായ-വാണിജ്യ സെക്രട്ടറിമാരുടെ യോഗത്തില്‍ ആഗോള കുത്തകകള്‍ക്കനുകൂലമായ നിലപാടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. യോഗത്തില്‍ കേരള സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിനെ അവഗണിച്ച്‌ ധാതുമണല്‍ ഖനനത്തില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആഗോള കുത്തക സമ്മര്‍ദ്ദത്തിന്‌ അവര്‍ കീഴടങ്ങി എന്നതിന്റെ തെളിവാണ്‌. ഈ തീരുമാനം യു.പി.എ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ നഗ്നമായ ലംഘനമാണ്‌. നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ഉന്നത സാങ്കേതികവിദ്യ, കയറ്റുമതി എന്നീ മേഖലകളില്‍ മാത്രമായിരിക്കും പ്രോത്സാഹിപ്പിക്കപ്പെടുക എന്നതാണ്‌ പൊതു മിനിമം പരിപാടി അനുശാസിക്കുന്നത്‌. ധാതുമണല്‍ ഖനനത്തില്‍ വിദേശനിക്ഷേപം അംഗീകരിച്ചിട്ടില്ലാത്തതാണ്‌.

ധാതുമണല്‍ ഖനന മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.

1. ഖനനം ചെയ്‌തെടുക്കുന്ന കരിമണല്‍ വിദേശത്തേക്ക്‌ കയറ്റുമതി ചെയ്യാനായിരിക്കും മുഖ്യമായും ഉപയോഗിക്കുക. ആഭ്യന്തര വ്യവസായ വികസനത്തില്‍ ഉപയോഗിക്കേണ്ട ഈ വിലയേറിയ അസംസ്‌കൃതവസ്‌തു നമുക്ക്‌ നഷ്‌ടപ്പെടുകയായിരിക്കും ഫലം.

2. ധാതുമണല്‍ ഉപയോഗിക്കുന്ന തദ്ദേശ വ്യവസായങ്ങള്‍ക്ക്‌ ഈ തീരുമാനം ഭീഷണിയായിത്തീരും. വമ്പിച്ച മുതല്‍മുടക്കി ആധുനിക സൗകര്യം ഉപയോഗിച്ച്‌ ഖനനം നടത്തുന്ന വിദേശ കുത്തകകളുടെ മത്സരത്തില്‍ ഈ സ്ഥാപനങ്ങള്‍ കീഴ്‌പ്പെടേണ്ടിവരും. നമ്മുടെ വ്യവസായത്തിന്‌ ആവശ്യമായ ധാതുമണല്‍ വിദേശ കുത്തകകളില്‍ നിന്ന്‌ അവരുടെ നിബന്ധനകള്‍ക്ക്‌ വിധേയമായി വിലകൊടുത്ത്‌ വാങ്ങേണ്ടിവരും. ഈ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലായിരിക്കും ഫലം.

3. കരിമണല്‍ നിക്ഷേപം മുഖ്യമായിട്ടുള്ള തീരപ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ അനിയന്ത്രിതമായ ഖനനം തകിടംമറിക്കും.

4. അപൂര്‍വ്വ ധാതുക്കള്‍ ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിനും അനുബന്ധാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുന്നതാണ്‌. വിമാനം, ഉപഗ്രഹം തുടങ്ങിയ തന്ത്ര പ്രാധാന്യമുള്ള നിര്‍മ്മാണാവശ്യങ്ങള്‍ക്കും ഈ ധാതുക്കള്‍ ഒഴിവാക്കാനാവാത്തതാണ്‌. അതിനാല്‍ രാജ്യരക്ഷയുമായി ബന്ധപ്പെട്ട വശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ധാതുഖനന രംഗത്ത്‌ സ്വകാര്യ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നത്‌ രാജ്യത്തിന്റെ ഭദ്രതയ്‌ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാകാവുന്നതാണെന്ന ഏറ്റവും ഗുരുതരമായ വസ്‌തുതയും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

വലിയ വ്യവസായ സാധ്യതകളുള്ള ഈ ധാതുമണല്‍ നിക്ഷേപത്തെ പരിസ്ഥിതി പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ നിയന്ത്രിതമായി ഖനനം ചെയ്‌ത്‌ ആഭ്യന്തരമായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്നതാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ന്റെ നിലപാട്‌. ധാതുമണല്‍ ഖനനം പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. ഈ മേഖലയില്‍ യാതൊരുവിധമായ വിദേശ മൂലധനവും അനുവദിക്കാന്‍ പാടില്ല. ധാതുമണല്‍ ഖനനത്തില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായും പിന്‍വലിക്കണം. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി
ക്കൊണ്ടുവരും

വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനഃസ്ഥാപിക്കുക

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ വൈദ്യുതി ഉപഭോഗത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ വന്‍തോതിലുള്ള വര്‍ദ്ധനവാണ്‌ ഉണ്ടായത്‌. പ്രതിദിന വൈദ്യുതി ഉപഭോഗം 5 മില്യണ്‍ യൂണിറ്റ്‌ അധികം വര്‍ദ്ധിച്ചു. പീക്ക്‌ ലോഡ്‌ ഡിമാന്റില്‍ 200 ങണ ല്‍ അധികം വര്‍ദ്ധനവാണ്‌ ഉണ്ടായത്‌. അടഞ്ഞുകിടന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറപ്പിക്കുന്നതിനും പുതിയ കണക്‌ഷന്‍ കൊടുക്കുന്നതിലും നല്ല നേട്ടമാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈവരിച്ചത്‌. ഈ കാലയളവില്‍ 8.70 ലക്ഷം പുതിയ കണക്‌ഷനുകള്‍ നല്‍കി. വ്യാവസായിക ഉപഭോഗത്തില്‍ 10 ശതമാനത്തോളം വളര്‍ച്ചയാണ്‌ ഉണ്ടായത്‌. ഇങ്ങനെ പീക്ക്‌ ലോഡ്‌ ഡിമാന്റില്‍ 200 ങണ ല്‍ അധികം വര്‍ദ്ധനവുണ്ടായെങ്കിലും വൈദ്യുതി ലഭ്യത അതനുസരിച്ച്‌ കൂടിയിട്ടില്ല.

കേരളത്തിലെ വൈദ്യതി പ്രതിസന്ധി രൂക്ഷമാക്കുന്ന സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കേരളത്തിന്‌ കേന്ദ്രനിലയങ്ങളില്‍നിന്ന്‌ ലഭിച്ചുകൊണ്ടിരുന്ന അണ്‍ അലോക്കേറ്റഡ്‌ വൈദ്യുതി വിഹിതത്തില്‍ രണ്ടുതവണയായി 183 ങണ കേന്ദ്രഗവണ്‍മെന്റ്‌ വെട്ടിക്കുറച്ചു. 2007 ഏപ്രില്‍ ഒന്നുമുതല്‍ 133 ങണ ഉം, ഡിസംബര്‍ 27 മുതല്‍ 50 ങണ ഉം ആണ്‌ വെട്ടിക്കുറച്ചത്‌. കേരളത്തെ ലോഡ്‌ഷെഡ്ഡിങ്ങിലേക്കും പവര്‍ കട്ടിലേക്കും തള്ളിവിടുന്ന സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കേന്ദ്ര വൈദ്യുതി നയത്തിനും വൈദ്യുതി നിയമം 2003 നും അനുസൃതമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ വിഭജിക്കുന്നത്‌ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കേരളത്തോട്‌ പ്രതികാരപൂര്‍വ്വമായ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്‌. ഞഏഢഢഥ (രാജീവ്‌ഗാന്ധി ഗ്രാമീണ വൈദ്യുതി പദ്ധതി) ഫണ്ട്‌ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അജഉഞജ (അരരലഹലൃമലേറ ജീംലൃ ഉല്‌ലഹീുാലി േഞൗൃമഹ ജൃീഴൃമാാല) പദ്ധതി അനുവദിക്കണമെങ്കില്‍ ബോര്‍ഡ്‌ വിഭജനം പൂര്‍ത്തിയാക്കണം എന്ന്‌ നിര്‍ബന്ധം പിടിക്കുന്നതും മെഗാ, അള്‍ട്രാമെഗാ വൈദ്യുത പദ്ധതികളില്‍നിന്നും അര്‍ഹമായ വിഹിതം അനുവദിക്കാതിരിക്കുന്നതും ഒക്കെ കേരളത്തോടുള്ള പ്രതികാര സമീപനത്തിന്റെ ഭാഗമായാണ്‌. കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതി വിഹിതം വെട്ടിക്കുറച്ചത്‌ കേരള ജനതയോടുള്ള വെല്ലുവിളിയാണ്‌. വെട്ടിക്കുറച്ച വൈദ്യുതി വിഹിതം ഉടന്‍ പുനഃസ്ഥാപിച്ച്‌ ലോഡ്‌ഷെഡ്ഡിംഗും പവര്‍കട്ടും ഇല്ലാതെ മുന്നോട്ടുപോകാന്‍ സഹായകരമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

പെന്‍ഷന്‍-ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക

കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ കയര്‍, കൈത്തറി, കശുവണ്ടി തൊഴിലാളികള്‍, ഓട്‌ നിര്‍മ്മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കണ്‍സ്‌ട്രക്‌ഷന്‍ മേഖലയിലെ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തൊഴിലാളി ക്ഷേമ പെന്‍ഷന്‍ പദ്ധതികളും വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ പദ്ധതികളും ഇല്ലാതാക്കുന്ന നിലപാടാണ്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌.

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗത്തിന്റെ ക്ഷേമപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും ആവശ്യമായ കുറെയേറെ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.

കര്‍ഷകത്തൊഴിലാളികളുടെ 36 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണ്ണമായും കൊടുത്തുതീര്‍ക്കുകയും പെന്‍ഷന്‍ മാസംതോറും നല്‍കുന്ന രീതി ആരംഭിക്കുകയും ചെയ്‌തു.

മത്സ്യത്തൊഴിലാളികളുടെയും കയര്‍, കൈത്തറി, കശുവണ്ടിത്തൊഴിലാളികളുടെയും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിച്ചു. നിര്‍മ്മാണത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ തടഞ്ഞുവച്ച പെന്‍ഷന്‍ ആനുകൂല്യങ്ങളാണ്‌ കുടിശ്ശിക അടക്കം എല്‍.ഡി.എഫ്‌ ഗവണ്‍മെന്റ്‌ കൊടുത്തുതീര്‍ത്തത്‌.

വിധവാ പെന്‍ഷന്‍ ആണ്‍മക്കള്‍ക്ക്‌ 18 വയസ്സ്‌ പൂര്‍ത്തിയായാല്‍ ലഭിക്കില്ല എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. വര്‍ഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യം ഗവണ്‍മെന്റ്‌ അംഗീകരിച്ച്‌ നടപ്പാക്കി.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ ജനവിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ടിയിരുന്നതും വര്‍ഷങ്ങളായി കുടിശ്ശികയായിരുന്നതുമായ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ സ്വീകരിച്ച നടപടികള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെക്കുറിച്ച്‌ വലിയ മതിപ്പും പ്രതീക്ഷയും ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്‌.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി, കയര്‍, കൈത്തറി, കശുവണ്ടി, ഈറ്റപനമ്പ്‌, ബീഡി, ഖാദി, മത്സ്യത്തൊഴിലാളി ക്ഷേമനിധികള്‍ ഇവയാകെ കടുത്ത സാമ്പത്തിക വൈഷമ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ക്ഷേമ-പെന്‍ഷന്‍ പദ്ധതികളാകെ കൂടുതല്‍ ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കാന്‍ കഴിയത്തക്കവിധം ശക്തിപ്പെടുത്തേണ്ടതുണ്ട്‌. കര്‍ഷകത്തൊഴിലാളികളുടെ അംശാദായം രണ്ടു രൂപയില്‍ നിന്ന്‌ 5 രുപയായി വര്‍ദ്ധിപ്പിച്ചതുകൊണ്ടുമാത്രം ബോര്‍ഡിന്‌ നിലനില്‍ക്കാനാവില്ല. ക്ഷേമനിധിക്കുള്ള ഭൂവുടമാ വിഹിതം പിരിച്ചെടുക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനോടൊപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അംഗമായിട്ടുള്ള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്ക്‌ ബഡ്‌ജറ്റ്‌ മുഖേന സര്‍ക്കാര്‍ സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം.

ക്ഷേമനിധികളെ ഒട്ടാകെ സാമ്പത്തികമായി ശക്തിപ്പെടുത്താനും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം.

വിലക്കയറ്റവും ജീവിത ദുരിതങ്ങളും മൂലം കഷ്‌ടത അനുഭവിക്കുന്ന ഈ ജനവിഭാഗങ്ങള്‍ക്ക്‌ ഇന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ ഈ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

ഷോപ്പ്‌ & എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളികളടക്കം ഏതാനും വിഭാഗം തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണ്‌.
ക്ഷേമപെന്‍ഷന്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക്‌ വിധേയമാകാത്ത തൊഴിലാളി വിഭാഗങ്ങ