പൗരത്വപ്രശ‌്നമുയർത്തി വർഗീയധ്രുവീകരണം

അസം പൗരത്വ വിഷയം ഒരു ദേശീയ പ്രശ്നമായിരിക്കുകയാണ്. മോഡി ഭരണം തുടർന്നാൽ ഇന്ത്യയിൽ എവിടെയും എപ്പോഴും പൗരത്വത്തിന്റെ കൂട്ടനിഷേധം ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് അസമിൽനിന്നുമുണ്ടായത്. പൗരത്വപട്ടികയിലൂടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ് മോഡി സർക്കാരും ആർഎസ്എസും ബിജെപിയും. അല്ലെങ്കിൽ ഒറ്റയടിക്ക് 40 ലക്ഷംപേരെ പുറത്താക്കി അസമിന്റെ പൗരത്വപട്ടിക പുറത്തുവരില്ലായിരുന്നു.
കുറ്റമറ്റ പൗരത്വപട്ടിക ഉണ്ടാക്കുന്നതിന് ആരും എതിരല്ല. പക്ഷേ, അത് പ്രതികാരത്തിന്റെയും പകയുടെയും ഇടമാകരുത്.

അസമിലെ 3.29 കോടി ജനങ്ങളിൽ 2.89 കോടി ആളുകൾമാത്രം സർക്കാർ അധികാരികൾ തയ്യാറാക്കിയ പട്ടിക സ്വീകരിച്ചു. ശേഷിക്കുന്നവരെ തള്ളി. സമഗ്ര കരട് പട്ടികയിൽനിന്ന‌് പുറത്തായത് 40 ലക്ഷം പേർ. കൃത്യമായ കണക്ക് 40,07,707. ഇങ്ങനെ ജന്മനാട്ടിൽ പൊടുന്നനെ അഭയാർഥികളെ സൃഷ്ടിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും  മുസ്ലിങ്ങളാണ്. ഇവിടെയാണ് ആർഎസ്എസിന്റെ പ്രതികാര രാഷ്ട്രീയം. ഇത് വർഗീയതയിൽ അധിഷ്ഠിതമാണ്. പേരില്ലാത്തവർക്ക് പരാതി നൽകാൻ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ഏതാനും ആൾക്കാർക്കുമാത്രമേ ലഭിക്കൂ.
Read more: http://www.deshabhimani.com/articles/assam-citizenship-register/741509
അസമിലെ 3.29 കോടി ജനങ്ങളിൽ 2.89 കോടി ആളുകൾമാത്രം സർക്കാർ അധികാരികൾ തയ്യാറാക്കിയ പട്ടിക സ്വീകരിച്ചു. ശേഷിക്കുന്നവരെ തള്ളി. സമഗ്ര കരട് പട്ടികയിൽനിന്ന‌് പുറത്തായത് 40 ലക്ഷം പേർ. കൃത്യമായ കണക്ക് 40,07,707. ഇങ്ങനെ ജന്മനാട്ടിൽ പൊടുന്നനെ അഭയാർഥികളെ സൃഷ്ടിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും  മുസ്ലിങ്ങളാണ്. ഇവിടെയാണ് ആർഎസ്എസിന്റെ പ്രതികാര രാഷ്ട്രീയം. ഇത് വർഗീയതയിൽ അധിഷ്ഠിതമാണ്. പേരില്ലാത്തവർക്ക് പരാതി നൽകാൻ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ഏതാനും ആൾക്കാർക്കുമാത്രമേ ലഭിക്കൂ.
Read more: http://www.deshabhimani.com/articles/assam-citizenship-register/741509
അസമിലെ 3.29 കോടി ജനങ്ങളിൽ 2.89 കോടി ആളുകൾമാത്രം സർക്കാർ അധികാരികൾ തയ്യാറാക്കിയ പട്ടിക സ്വീകരിച്ചു. ശേഷിക്കുന്നവരെ തള്ളി. സമഗ്ര കരട് പട്ടികയിൽനിന്ന‌് പുറത്തായത് 40 ലക്ഷം പേർ. കൃത്യമായ കണക്ക് 40,07,707. ഇങ്ങനെ ജന്മനാട്ടിൽ പൊടുന്നനെ അഭയാർഥികളെ സൃഷ്ടിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും  മുസ്ലിങ്ങളാണ്. ഇവിടെയാണ് ആർഎസ്എസിന്റെ പ്രതികാര രാഷ്ട്രീയം. ഇത് വർഗീയതയിൽ അധിഷ്ഠിതമാണ്. പേരില്ലാത്തവർക്ക് പരാതി നൽകാൻ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ഏതാനും ആൾക്കാർക്കുമാത്രമേ ലഭിക്കൂ.
Read more: http://www.deshabhimani.com/articles/assam-citizenship-register/741509

അസമിലെ 3.29 കോടി ജനങ്ങളിൽ 2.89 കോടി ആളുകൾമാത്രം സർക്കാർ അധികാരികൾ തയ്യാറാക്കിയ പട്ടിക സ്വീകരിച്ചു. ശേഷിക്കുന്നവരെ തള്ളി. സമഗ്ര കരട് പട്ടികയിൽനിന്ന‌് പുറത്തായത് 40 ലക്ഷം പേർ. കൃത്യമായ കണക്ക് 40,07,707. ഇങ്ങനെ ജന്മനാട്ടിൽ പൊടുന്നനെ അഭയാർഥികളെ സൃഷ്ടിക്കുന്നു. ഇവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. ഇവിടെയാണ് ആർഎസ്എസിന്റെ പ്രതികാര രാഷ്ട്രീയം. ഇത് വർഗീയതയിൽ അധിഷ്ഠിതമാണ്. പേരില്ലാത്തവർക്ക് പരാതി നൽകാൻ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ഏതാനും ആൾക്കാർക്കുമാത്രമേ ലഭിക്കൂ.പൗരത്വത്തിന്റെ അർഥശൂന്യതയും പ്രതികാരമനോഭാവവും വ്യക്തമാകുന്ന ഒന്നാന്തരം ദൃഷ്ടാന്തമാണ് കരസേനയിൽ ജൂനിയർ കമീഷൻസ് ഓഫീസറായിരുന്ന മുഹമ്മദ് അസ്മൽ ഹഖിന്റെ അനുഭവം. 2016 സെപ്തംബറിൽ സൈന്യത്തിൽനിന്ന‌് വിരമിച്ചു. മൂന്നു പതിറ്റാണ്ട് പഞ്ചാബിലും കശ്മീരിലും അടക്കം അതിർത്തികാത്ത സൈനികനോട് പറഞ്ഞിരിക്കുകയാണ് ’നിങ്ങൾ ഇന്ത്യക്കാരൻ അല്ലെന്ന്.’ 1972 മാർച്ച് 21ന് ശേഷം ഇന്ത്യയിലെത്തി എന്ന് വസ്തുതാവിരുദ്ധമായി വിലയിരുത്തിയാണ് പൗരത്വം തള്ളിയത്. താൻ അസമീസ് വംശജനാണെന്നും 1966ലെ വോട്ടർ പട്ടികയിൽ തന്റെ അച്ഛന്റെയും 1951ലെ പൗരത്വപട്ടികയിൽ അമ്മയുടെയും പേരുകളുണ്ടെന്നും സൈനികൻ ചൂണ്ടിക്കാട്ടി. സൈനികന് അനുകൂലമായി ഈസ്റ്റേൺ കമാൻഡ് ഇടപെട്ടു. എന്നിട്ടും ഹഖിന് ഇന്ത്യൻ പൗരത്വം നിഷേധിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന് ഈ ഗതിയാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൗരത്വനിഷേധത്തിന് ഇരയായവരിൽ മുസ്ലിംവിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലെങ്കിലും ബംഗ്ലാദേശിൽനിന്ന‌് എത്തിയ ഹിന്ദുക്കളും ബിഹാറികളും ബംഗാളികളും സ്ത്രീകളും കുട്ടികളുമെല്ലാം ഉൾപ്പെടുന്നു.
പൗരത്വവിഷയം പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനു കാരണമായി. മനുഷ്യത്വരഹിതമായ ജനാധിപത്യ വിരുദ്ധ നടപടി എന്നാണ് സിപിഐ എം നേതാവ് മുഹമ്മദ് സലിം ഇതേപ്പറ്റി പാർലമെന്റിൽ പ്രസ്താവിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പുകളിൽ സിപിഐ എമ്മിന് നല്ല മുന്നേറ്റമുണ്ടായി. അങ്ങനെ അസം ചുവന്നു വന്നപ്പോൾ അതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് വർഗീയയകലാപങ്ങൾ സംഘടിപ്പിച്ചത്. അസമികളും ബംഗാളികളും എന്ന രീതിയിലെ ചേരിതിരിവും സംഘട്ടനവും ഉണ്ടായി. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്ന മുദ്രാവാക്യവുമായി 1980കളിൽ അസം സ്റ്റുഡൻസ് യൂണിയൻ (അസു) പ്രക്ഷോഭം വലിയ കലാപമായിമാറി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടപടി എടുക്കാമെന്ന ഉടമ്പടി 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പിട്ടു. 1971ന് ശേഷം കുടിയേറിയവരെ വോട്ടർപട്ടികയിൽനിന്ന‌് ഒഴിവാക്കുക എന്നതായിരുന്നു ധാരണ. എങ്കിലും യുപിഎ സർക്കാരിന്റെ കാലത്ത് അസമിലെ കോൺഗ്രസ‌് സർക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പൗരത്വപട്ടിക തയ്യാറാക്കാനുള്ള നടപടി തുടങ്ങിയത്. ഇതിനിടെ സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടായി. പൗരത്വനിർണയത്തിനായി നൂറിലധികം ട്രിബ്യൂണലുകൾ അസമിൽ പ്രവർത്തിക്കുന്നു. നാലുവർഷംമുമ്പ‌് അധികാരത്തിൽ വന്ന മോഡി സർക്കാർ ഈ പ്രക്രിയയുടെ വേഗം കൂട്ടുകയും കടിഞ്ഞാൺ ഏറ്റെടുക്കുകയും ചെയ്തു.

മുമ്പൊരു ഘട്ടത്തിൽ അസമികളും ബംഗാളികളും എന്ന വേർതിരിവിലായിരുന്നു വിഭാഗീയതയെങ്കിൽ, ഇന്ന് മുസ്ലിം വിവേചനത്തിലും വിദ്വേഷത്തിലും ഊന്നിയുള്ള നടപടികളാണ് പൗരത്വവിഷയത്തിൽ ഉണ്ടായിരിക്കുന്നത്. യഥാർഥ പൗരന്മാരെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിക്കുക എന്നത് മോഡി സർക്കാരിന്റെയും ആർഎസ്എസിന്റെയും നയമാണ്. 2016ലെ അസം നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനവേളയിൽ ബംഗ്ലാദേശികളെ രാജ്യത്തുനിന്ന് ’ഒഴിവാക്കുമെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചിരുന്നു. മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തുമെന്നായിരുന്നു അതിന്റെ അർഥം. അല്ലെങ്കിൽ തടങ്കലിലാക്കുമെന്നാണ്. ആ പ്രഖ്യാപനം നടപ്പാക്കാനുള്ള ചുവടുവയ്പാണ‌് 40 ലക്ഷം പേരെ തള്ളി ഇപ്പോഴത്തെ പൗരത്വപട്ടിക പ്രഖ്യാപനം.
സ്വന്തം രാജ്യത്ത് സ്വന്തം പൗരന്മാരെ അഭയാർഥികളാക്കുകയാണ് മോഡി ഭരണം. ജനങ്ങളെ ഭിന്നിപ്പിച്ച‌് ഭരിക്കാനും ഭിന്നിപ്പിച്ച‌് വോട്ടുനേട്ടം ഉണ്ടാക്കാനുമുള്ള തന്ത്രത്തിലാണ് ആർഎസ്എസും മോഡി സർക്കാരും. ഈ നയംതന്നെയാണ് വ്യത്യസ്ത രീതിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രയോഗിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിങ്ങൾ മറ്റൊരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ഗൂഢമായി പ്രവർത്തിക്കുന്നു എന്ന് പ്രചരിപ്പിച്ച‌് അക്രമാസക്തമായ വർഗീയതയിൽ ചലിക്കുകയാണ് സംഘപരിവാർ. അതിനാലാണ് ഗോരക്ഷ, സദാചാര പൊലീസിങ‌്, ലവ് ജിഹാദ് തുടങ്ങിയവയുടെ പേരിൽ ഒരു ഡസൻ സംസ്ഥാനങ്ങളിലായി 48 ആൾക്കൂട്ടക്കൊലപാതകം കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നടത്തിയത്. ഇതെല്ലാം ബിജെപിയുടെ കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ തണലേറ്റ‌് വിലസുന്ന സ്വകാര്യ അക്രമി സംഘങ്ങളുടെ കാപാലികത്വം വെളിപ്പെടുത്തുന്നു. ഇത്തരം സംഘങ്ങളുടെ ആൾക്കൂട്ടക്കൊലപാതകങ്ങളിൽ സഹികെട്ട് സുപ്രീംകോടതിപോലും ഇടപെട്ടിരിക്കുകയാണ്. എന്നാൽ, ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് ആത്മാർഥമായ ആഗ്രഹമില്ല. ആൾക്കൂട്ടക്കൊലകൾ ഗോഹത്യ നടത്തുന്നവർ ക്ഷണിച്ചുവരുത്തുന്നതാണെന്നും അതു ചെയ്യുന്നവർ രാജ്യസ്നേഹം കാട്ടുന്നവരാണെന്നും ജനപ്രതിനിധികളായ ബിജെപി നേതാക്കൾ മൈക്കുകെട്ടി വിളിച്ചുപറയുന്നു. ഇവർ പറയുന്നതിനെ തള്ളിപ്പറയാൻ മോഡി തയ്യാറല്ല.
സംഘപരിവാർ അജൻഡയിലെ മറ്റൊരു ഇനമാണ് കശ്മീർ. ഇതും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണവിഷയമായി ഇക്കൂട്ടർ വകയിരുത്തിയിരിക്കുകയാണ്. പക്ഷേ, മുസ്ലിം ഭൂരിപക്ഷ കശ്മീർ 1947ൽ മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനോട് സംയോജിക്കാതെ മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയോട് സ്വമേധയാ സംയോജിച്ചിതിന്റെ ചരിത്രം വിസ്മൃതിയിലാകുന്നതല്ല. ഇന്ത്യയുടെ ഭാഗമായി കശ്മീർ മാറിയതിൽ ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ കശ്മീരി മുസ്ലിങ്ങൾ നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. ഇങ്ങനെ മതത്തിന്റെ പേരിൽ പാകിസ്ഥാനോട് കൂടിച്ചേരാൻ വിസമ്മതിച്ച കശ്മീർ ജനതയെ വിഘടനവാദികളും വർഗീയയവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നതും തരംതാഴ്ത്തുന്നതും ഹീനമായ നടപടിയാണ്. അതാണ് മോഡിഭരണക്കാരും ആർഎസ്എസും ചെയ്യുന്നത്.
ഇതേ നയത്തിന്റെ സമാന മുഖമാണ് ബംഗ്ലാദേശിൽനിന്ന‌് ഇന്ത്യയിലെത്തിയ രോഹിൻഗ്യൻ മുസ്ലിങ്ങളോട് കാട്ടുന്ന മോഡി സർക്കാരിന്റെ വിദ്വേഷം. രോഹിൻഗ്യൻ മുസ്ലിങ്ങളോട് ഇന്ത്യ മൃദുസമീപനം കാട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പാർലമെന്റിൽ കഴിഞ്ഞനാൾ വ്യക്തമാക്കി. അഭയാർഥികളുമായി ഉടമ്പടി ഇല്ല. മാന്യമായി പെരുമാറാം. തിരിച്ചു പോകാൻ എല്ലാ സഹായവും നൽകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിയുടെ നിലപാടിൽ പാർലമെന്റ് ശക്തമായി പ്രതിഷേധിച്ചു. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ രോഹിൻഗ്യൻ അഭയാർഥികളുള്ളത്. ഹൈദരാബാദ്, തെലുങ്കാന എന്നിവ പിന്നാലെ. ഇന്ത്യയിലാകെ ഏകദേശം 40,000 രോഹിൻഗ്യൻ മുസ്ലിങ്ങളുണ്ട്. ഇവരെ നാടുകടത്തുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം.
അയൽ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. അങ്ങനെയുള്ള ഒരു കക്ഷി നയിക്കുന്ന സർക്കാരാണ് മുസ്ലിങ്ങളായതുകൊണ്ട് രോഹിൻഗ്യൻ അഭയാർഥികളെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതേ സമീപനമാണ് അസം പൗരത്വനിർണയത്തിലും തെളിയുന്നത്. 40 ലക്ഷംപേരെ തള്ളിയ പൗരത്വപട്ടികയെ സ്വാഗതംചെയ്ത് ബിജെപി അധ്യക്ഷൻ അമിത് ഷാ പാർലമെന്റിൽ സംസാരിച്ചു. പൗരത്വപട്ടികയ്ക്കെതിരെ രംഗത്തുവന്നവർ ബംഗ്ലാദേശിലെ നുഴഞ്ഞു കയറ്റക്കാർക്കും അക്രമികൾക്കും അടുത്തുനിൽക്കുന്നവരാണെന്നും ഇത‌് ദേശീയ ചർച്ചയാകുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദു‐മുസ്ലിം ധ്രുവീകരണം നടത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ വർഗീയപോരാട്ടമാക്കാൻ ബിജെപി ലക്ഷ്യമിടുകയാണ്. അതിനുള്ള കളമൊരുക്കലാണ് 40 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ച നടപടി. വർഗീയത കുത്തിയിളക്കി വോട്ടുപിടിക്കാൻ അസമിലെ 40 ലക്ഷം പേരുടെ ജീവിതം പന്താടുന്ന മോഡി സർക്കാർ രാജ്യത്തെ അപകടത്തിലേക്ക‌് വീഴ്ത്തുകയാണ്.