കേന്ദ്ര ഏജൻസികളുടെ കണ്ണുരുട്ടലിൽ പേടിക്കുന്നവരല്ല ഇടതുപക്ഷമെന്ന് ബിജെപി മനസ്സിലാക്കണം. ജനങ്ങളെ അണിനിരത്തി ഇതിനെയെല്ലാം രാഷ്ട്രീയമായി നേരിടാനുള്ള കരുത്തും ആർജവവും ഇടതുപക്ഷത്തിനുണ്ട്. അതോടൊപ്പം നിയമപരമായ വഴികളും നോക്കും.
‘ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യം തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഉറപ്പായും വീണ്ടും എൽഡിഎഫ് വരും എന്ന വിശ്വാസം മാത്രമല്ല. ഈ പ്രചാരണ വാക്യത്തിന് ചില സന്ദേശങ്ങൾ നൽകാൻ കഴിയും എന്നതുകൊണ്ടുകൂടിയാണ്.
സമൂഹത്തിൽ കൂടുതൽ മതാത്മകരാഷ്ട്രീയ ചേരിതിരിവ് രൂപപ്പെടുത്തുന്നതിനെയാണ് സിപിഐ എം വിമർശിക്കുന്നത്. അത് ‘വർഗീയയവാദ'മാണെന്ന് വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ് പുച്ഛിക്കുന്നത്.
ഇടതുപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ പാർടികൾക്കുള്ളൂ. മറിച്ച്, തൊഴിലില്ലായ്മയുടെ യഥാർഥ കാരണങ്ങളിലേക്ക് ചർച്ച പോയാൽ പ്രതിക്കൂട്ടിലാകുന്നത് ഈ രണ്ടു പാർടിയായിരിക്കും.
വള്ളത്തൊഴിലാളിയുടെ മകനായി ജനിച്ച എൻ എസ് ഒളിവ് ജീവിതത്തിനിടയിൽ ബീഡിത്തൊഴിലാളികളെയും നാവിക തൊഴിലാളികളെയും സംഘടിപ്പിച്ചു.
എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി രണ്ട് ജാഥാ പ്രചാരണത്തിനു തുടക്കമിടുകയാണ്.