പ്രസിദ്ധീകരണങ്ങള്‍

ദേശാഭിമാനി ദിനപത്രം
കേരളത്തിലെ മൂന്നാമത്തെ വലിയ ദിനപത്രം. വാര്‍ത്താരംഗത്തെ ഇടതുപക്ഷബദല്‍. സി.പി.ഐ(എം) കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രം. അതിലുപരി, കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ നേരറിയാനുള്ള ഉപാധി.
ദേശാഭിമാനി വെബ്‌സൈറ്റ്‌
 
ദേശാഭിമാനി വാരിക
സാഹിത്യ - സാംസ്‌കാരിക രംഗങ്ങളിലെ ഇടതുപക്ഷ ഇടപെടല്‍. മറ്റ്‌ ആനുകാലികങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി തീവ്രമായി രാഷ്ട്രീയ സത്യങ്ങളുടെ സത്യസന്ധമായ വിശകലനങ്ങള്‍. മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍.
ദേശാഭിമാനി വെബ്‌സൈറ്റ്‌
 

ചിന്ത വാരിക
1963 ആഗസ്റ്റ്‌ 15 നാണ്‌ 'ചിന്ത' വാരിക ആരംഭിച്ചത്‌ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നുള്‍ക്കൊണ്ടിരുന്ന ആശയസമരത്തില്‍ ഇടതുപക്ഷത്തിന്റെ കാഴ്‌ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതിനാണ്‌ 'ചിന്ത' ആരംഭിച്ചത്‌. 1964 ലെ പിളര്‍പ്പിനു ശേഷം സി.പി.ഐ(എം) ന്റെ താത്വിക രാഷ്‌ട്രീയ രംഗത്തെ പ്രചരണോപാധിയായാണ്‌ 'ചിന്ത' പ്രവര്‍ത്തിച്ചുവരുന്നത്‌. മരണം വരെ ഇ.എം.എസ്‌ ചോദ്യോത്തരപംക്തിയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, ബഹുജനങ്ങളുടെയും ആശയപരവും രാഷ്‌ട്രീയവുമായ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കിയിരുന്നു. സാര്‍വ്വ ദേശീയ - ദേശീയ രംഗത്ത്‌ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍, പ്രത്യയ ശാസ്‌ത്ര വിഷയങ്ങളെക്കുറിച്ചുള്ള അവലോകനങ്ങള്‍, പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടി, പാര്‍ലമെന്റ്‌ അവലോകനം, ശാസ്‌ത്രീയ ചിന്ത, പുസ്‌തക പരിചയം തുടങ്ങിയവയാണ്‌ സ്ഥിരം പംക്തികള്‍.
ചിന്ത വെബ്‌സൈറ്റ്‌

 

പീപ്പിള്‍സ്‌ ഡെമോക്രസി  
ദ്‌ മാര്‍ക്‌സിസ്‌റ്റ്‌