സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

18-03-2021

ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്താന്‍ കരുത്തുറ്റ സംഭാവന നല്‍കിയ കേരള കോണ്‍ഗ്രസ്സ്‌ നേതാവായിരുന്നു സ്‌കറിയ തോമസ്‌ എന്ന്‌ സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പാര്‍ലമെന്റ്‌ അംഗമെന്ന നിലയില്‍ അടക്കം പ്രവര്‍ത്തിച്ച അദ്ദേഹം കേരള കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാവായിരുന്നു. ജനാധിപത്യ വിശ്വാസികളെ വലിയതോതില്‍ തെറ്റിദ്ധരിപ്പിച്ച്‌ ഇടതുപക്ഷ വിരുദ്ധരാക്കുന്ന രാഷ്ട്രീയത്തിന്‌ കനത്ത പ്രഹരമേല്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ സംസ്ഥാന നേതാക്കളില്‍ ഒരാളെന്ന നിലയില്‍ അദ്ദേഹവുമായി വര്‍ഷങ്ങളായി അടുത്ത സൗഹൃദ ബന്ധവും ഉണ്ടായിരുന്നു. മികച്ച സംഘാടനകനേയും പൊതുപ്രവര്‍ത്തകനേയുമാണ്‌ നഷ്ടമായിരിക്കുന്നത്‌. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.