സ്കറിയാ തോമസിന്റെ വേര്‍പാട്‌ വലിയ നഷ്ടം - എ.വിജയരാഘവന്‍

18-03-2021

കേരള കോണ്‍ഗ്രസ്‌ നേതാവ്‌ സ്കറിയാ തോമസിന്റെ നിര്യാണത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 1977ലും 80ലും ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച അദ്ദേഹം എന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി നിലയുറപ്പിച്ചു.

അവിഭക്ത കേരള കോണ്‍ഗ്രസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഇടതുപക്ഷ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതോടെയാണ്‌ എല്‍.ഡി.എഫിലെത്തിയത്‌.

2016ല്‍ കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രശ്നങ്ങളില്‍ ശ്രദ്ധപതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്‌. എല്‍.ഡി.എഫ്‌ തുടര്‍ഭരണത്തിന്‌ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന സന്ദര്‍ഭത്തിലാണ്‌ അദ്ദേഹത്തിന്റെ വേര്‍പാടെന്ന്‌ എ വിജയരാഘവന്‍ പറഞ്ഞു.