എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

12-04-2021

ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്‌. അത്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. ബി.ജെ.പിയുടെ താല്‍പ്പര്യമനുസരിച്ച്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ്‌ കേന്ദ്ര നിയമമന്ത്രാലയം നടത്തിയത്‌. കേന്ദ്രഗവണ്‍മെന്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ കീഴടങ്ങുകയാണ്‌ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചെയ്‌തത്‌.