സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പുറപ്പെടുവിക്കുന്ന പ്രസ്താവന

20-03-2021

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയും സംഘവും അതിക്രമിച്ച് കടന്ന് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ സി.പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പുന്നപ്ര-വയലാർ രക്തസാക്ഷികളെ അവഹേളിക്കുന്നതും സമര പൈതൃകത്തെ സ്നേഹിക്കുന്ന ജനങ്ങളെ വേദനിപ്പിക്കുന്നതുമാണ് അവരുടെ പ്രവർത്തി.

ഇടതുപക്ഷ പ്രവർത്തകരുടെ ജാഗ്രത കാരണമാണ് അവിടെ അനിഷ്ഠസംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം അവിടെ ഉണ്ടായതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സംഭവത്തെക്കുറിച്ച് ബി.ജെ.പിയുടെ കേന്ദ്ര - സംസ്ഥാന നേതാക്കളുടെ അഭിപ്രായം അറിയാൻ താത്പര്യപ്പെടുന്നെന്നും എസ്. രാമചന്ദ്രൻപിള്ള പ്രസ്താവനയിലൂടെ പറഞ്ഞു.