ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ LDF ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കും

28-05-2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ തീരുമാനിച്ചു.

ലക്ഷദ്വീപ്‌ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്‌ എം.പിമാര്‍ ജൂണ്‍ 2 ന്‌ രാജ്‌ഭവന്‌ മുന്നില്‍ പ്രതിഷേധ സമരം നടത്താനും തീരുമാനിച്ചു. കോവിഡ്‌ - 19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ ജൂണ്‍ 3 ന്‌ സംസ്ഥാനത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലും രാവിലെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.