ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കും

28-05-2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു.

കോവിഡ്‌ -19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക്‌ അയക്കാനും തീരുമാനിച്ചു. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം സ.എളമരം കരീം, സ.വി.ശിവദാസന്‍, സ.എ.എം.ആരിഫ്‌ എന്നിവര്‍ ലക്ഷദ്വീപ്‌ സന്ദര്‍ശിച്ച്‌ വിശദാംശങ്ങള്‍ നേരിട്ട്‌ വിലയിരുത്തും.