സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

30-03-2021

ഇടുക്കി മുന്‍ എം.പി ജോയ്‌സ്‌ ജോര്‍ജ്ജ്‌, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട്‌ സി.പി.ഐ(എം) യോജിക്കുന്നില്ല. രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ്‌ സി.പി.ഐ (എം) എതിര്‍ക്കുന്നത്‌. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.