കേരളസമൂഹത്തിലെ വലതുപക്ഷവത്‌കരണം എന്ന വിഷയത്തെ ആധാരമാക്കി ഇ എം എസ്‌ അക്കാദമി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച്‌ ജനുവരി 20 ഞായറാഴ്‌ച ശിന്ശാല സംഘടിപ്പിക്കുന്നു.

കേരളസമൂഹത്തിലെ വലതുപക്ഷവത്‌കരണം എന്ന വിഷയത്തെ ആധാരമാക്കി ഇ എം എസ്‌ അക്കാദമി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച്‌ ജനുവരി 20 ഞായറാഴ്‌ച ശിന്ശാല സംഘടിപ്പിക്കുന്നു. ശബരിമലയില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി വളര്‍ന്നുവന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളസമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും രൂപം കൊണ്ടുവന്ന വലതുപക്ഷ മനോഭാവങ്ങളെയും രാഷ്ട്രീയ രൂപങ്ങളെയും വിലയിരുത്തുന്നതാണ്‌ ശിന്ശാല. രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, ശാസ്‌ത്ര സാങ്കേതികം, ജെന്‍ഡര്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, നീതിന്യായം മുതലായ മേഖലകളെ സംബന്ധിച്ച്‌ പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌. രാമചന്ദ്രന്‍പിള്ള, എം.എ.ബേബി, പി.രാജീവ്‌, കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‍, ന്യൂവാള്‍സ്‌ മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. എം.കെ. ജയകുമാര്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്‌ മുന്‍ പ്രസിഡന്റ്‌ ഡോ. കെ.പി.അരവിന്ദന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിഅംഗം എന്‍. സുകന്യ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിക്കും. രാവിലെ 9 മുതല്‍ 5 വരെയാണ്‌ ശിന്ശാല നടക്കുക. ശിന്ശാലയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണം.

emsacademyvilappil@gmail.com
ഫോണ്‍ : 0471-2289289,9446431592