ശ്രീധരന്‍പിള്ളയ്‌ക്കുള്ള കോടിയേരി ബാലകൃഷ്‌ണന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ മറുപടി

ശബരിമല സ്‌ത്രീപ്രവേശനത്തിന്‌ ബി.ജെ.പി എതിരല്ലെന്നും, ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ്‌ സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പ്രഖ്യാപിച്ചപ്പോള്‍, എങ്കിലെന്തിനാണ്‌ ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും, സമരം നിര്‍ത്തിവെച്ച്‌ കമ്മ്യൂണിസ്റ്റുകാരോട്‌ സംവാദത്തിന്‌ തയ്യാറാണോയെന്നും ചോദിച്ചിരുന്നു. ഇതിന്‌ ശ്രീധരന്‍പിള്ള തയ്യാറാണെന്ന്‌ അറിയിച്ചു. എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച്‌ സംവാദത്തിനില്ലെന്നാണ്‌ ശ്രീധരന്‍പിള്ളയുടെ നിലപാട്‌. പ്രക്ഷോഭം അവസാനിപ്പിച്ച്‌ സംവാദത്തിന്‌ തയ്യാറാണെങ്കില്‍ സ്ഥലവും തീയതിയും നിശ്ചയിച്ച്‌ സംവാദമാകാമെന്ന്‌ ശ്രീധരന്‍പിള്ളയെ അറിയിക്കുന്നൂവെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഫെയ്‌സുബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു.