എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം 2018 ഒക്‌ടോബര്‍ 30 ന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തിൽ ഒരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

സിപിഐ(എം)ന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി നടത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞിരുന്നു. ഇക്കാര്യത്തി  പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയെ അടിസ്ഥാനപ്പെടുത്തി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കണമെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തി  എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം 2018 ഒക്‌ടോബര്‍ 30 ന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തിൽ  ഒരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. എ.കെ.ജി ഹാളിൽ  വെച്ച് നടക്കുന്ന സെമിനാര്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. .
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാകും.
പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള,
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,
എൽ .ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍,
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
എം.പി. വീരേന്ദ്രകുമാര്‍ എം.പി,
മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍,
ഡോ. ജെ. പ്രഭാഷ്,
ഡോ. എന്‍.കെ. ജയകുമാര്‍,
സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍
തുടങ്ങിയവര്‍ സെമിനാറിൽ  സംസാരിക്കും. ഭക്ഷണവും സെമിനാര്‍ പ്രബന്ധങ്ങളുമടക്കം 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
ഒക്‌ടോബര്‍ 22 മുതൽ   എ.കെ.ജി സെന്ററി  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.