സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

ചലച്ചിത്രപ്രവര്‍ത്തകനും പ്രശസ്‌ത സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ വേര്‍പാടില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചിച്ചു. നിരവധി ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്‌ത തമ്പി കണ്ണന്താനം മലയാളികളുടെ മനസ്സില്‍ സ്ഥാനംപിടിച്ച ചലച്ചിത്ര പ്രവര്‍ത്തകനാണ്‌. നിര്‍മ്മാതാവ്‌, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും കണ്ണന്താനം വ്യക്തിമുദ്രപതിപ്പിച്ചു. സിനിമാലോകത്തെ ഏവരുമായും നല്ല വ്യക്തിബന്ധം കാത്ത്‌ സൂക്ഷിച്ച കണ്ണന്താനം പൊതുസമൂഹത്തിലെ ചലനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നു. കണ്ണന്താനത്തിന്റെ വേര്‍പാട്‌ മലയാള ചലച്ചിത്രശാഖയ്‌ക്ക്‌ നികത്താനാകാത്ത നഷ്ടമാണ്‌.