സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം


വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചിച്ചു. ഉപകരണ സംഗീതത്തിന്റെ വിസ്‌മയകരമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയ പ്രതിഭാധനനായ കലാകാരനായിരുന്നു ബാലഭാസ്‌കര്‍. ചെറുപ്രായത്തില്‍ തന്നെ ഫ്യൂഷന്‍ സംഗീതത്തില്‍ മാസ്‌മരികത തീര്‍ത്ത അതുല്യകലാകാരനാണ്‌. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ്‌ പരിപാടികള്‍ അവതരിപ്പിച്ച്‌ തുടങ്ങിയ ബാലഭാസ്‌കര്‍ പുറത്തിറക്കിയ ഒട്ടേറെ സംഗീത ആല്‍ബങ്ങളും ഏറെ ശ്രദ്ധേയമാണ്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും സംഗീതലോകത്ത്‌ ഉയരങ്ങള്‍ കീഴടക്കിയപ്പോഴും തികഞ്ഞ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു. ബാലഭാസ്‌കറിന്റെ വേര്‍പാട്‌ ഏറെ വേദനാജനകമാണ്‌.