സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

വില്ലൻ വേഷങ്ങളിലും സ്വഭാവറോളുകളിലും ഒരുപോലെ തിളങ്ങിയ അതുല്യ നടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പട്ടാളത്തിൽ നിന്നും കലാലോകത്തിലെത്തി ഇതുപോലെ മികവ് കാട്ടിയ മറ്റൊരാളെ കാണുക അപൂർവമാണ്.ഇന്ത്യൻ സേനയുടെ ക്യാപ്റ്റനായിരുന്ന രാജു അഭ്രപാളിയിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ തന്മയത്വം കാട്ടി. സാമൂഹ്യ പ്രതിബദ്ധത കാട്ടിയ കലാകാരനായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പല ഘട്ടങ്ങളിലും ജനപക്ഷ നിലപാട് സ്വീകരിച്ചു.37 വർഷം മുമ്പ് ചലച്ചിത്ര നടനായ രാജു ഏഴു ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു. രാജുവിന്റെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.