സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട്‌

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778/- (ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌) രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. സമാഹരിച്ച തുക ജില്ലതിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു.

1. കാസര്‍കോഡ്‌ - 13412490
2. കണ്ണൂര്‍ - 78442969
3. വയനാട്‌ - 3500000
4. കോഴിക്കോട്‌ - 23153268
5. മലപ്പുറം - 25866644
6. പാലക്കാട്‌ - 24012161
7. തൃശ്ശൂര്‍ - 20918862
8. എറണാകുളം - 3921006
9. ഇടുക്കി - 2100000
10. കോട്ടയം - 13600000
11. ആലപ്പുഴ - 6979523
12. പത്തനംതിട്ട - 2037701
13. കൊല്ലം - 20819430
14. തിരുവനന്തപുരം - 25558724
ആകെ - 26,43,22,778