എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

മലയാള ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കിയ ഗായകനെയാണ്‌ ഉമ്പായിയുടെ നിര്യാണത്തിലൂടെ നമുക്ക്‌ നഷ്ടമായതെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റേതായ ആലാപന ശൈലി വികസിപ്പിച്ചെടുത്താണ്‌ ഉമ്പായി ഗസലില്‍ ശ്രദ്ധേയനായത്‌. അരുതായ്‌മകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും, പുരോഗമന പക്ഷത്ത്‌ നിലയുറപ്പിക്കാനും ഉമ്പായി എന്നും മുന്നിലുണ്ടായിരുന്നു. കല കലയ്‌ക്ക്‌ വേണ്ടിയല്ല, സമൂഹത്തിന്‌ വേണ്ടിയാണെന്ന്‌ ഉമ്പായി സധൈര്യം പറഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട്‌ സംഗീത ലോകത്തിന്‌ മാത്രമല്ല, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

””