എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പശ്ചിമബംഗാളിലും, ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരെ ജൂലൈ 24-ന്‌ നടക്കുന്ന ദേശീയ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

24-ാം തീയതി വൈകുന്നേരം 4 മണിക്ക്‌ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണ തിരുവനന്തപുരത്ത്‌ സ.കോടിയേരി ബാലകൃഷ്‌ണനും, തൃശ്ശൂരില്‍ സ.പന്ന്യന്‍ രവീന്ദ്രനും, എറണാകുളത്ത്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ.വിജയരാഘവനും, കണ്ണൂരില്‍ സ.ഇ.പി.ജയരാജനും, മന്ത്രിമാരായ മാത്യു.ടി.തോമസ്‌, പത്തനംതിട്ടയിലും, എ.കെ.ശശീന്ദ്രന്‍, കോഴിക്കോട്ടും രാമചന്ദ്രന്‍ കടന്നപ്പള്ളി, വയനാടും എ.സി.മൊയ്‌തീന്‍ മലപ്പുറത്തും, പാലക്കാട്‌ കെ.രാധാകൃഷ്‌ണനും, ആലപ്പുഴയില്‍ കെ.എന്‍.ബാലഗോപാലും, കോട്ടയത്ത്‌ കെ.ജെ.തോമസും, കാസര്‍ഗോഡ്‌ കെ.ഇ.ഇസ്‌മായിലും, കൊല്ലത്ത്‌ കെ.പി.രാജേന്ദ്രനും, ഇടുക്കിയില്‍ പ്രൊഫ.ഷാജി കണമലയും ഉദ്‌ഘാടനം ചെയ്യുന്നതാണ്‌.