ഇ.എം.എസ് അക്കാദമി സംഘടിപ്പിക്കുന്ന രാമത്തെ പഠന കോഴ്�സ്� 2018 ജൂണ്� 23 ന്� അക്കാദമിയില്� ആരംഭിയ്�ക്കും.

 ഇ.എം.എസ്‌ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന കോഴ്‌സ്‌ 2018 ജൂണ്‍
23 ന്‌ അക്കാദമിയില്‍ ആരംഭിയ്‌ക്കും. ``ഇന്ത്യന്‍ സാമൂഹ്യ സാംസ്‌കാരിക ചരിത്രം’’ എന്ന
വിഷയത്തിലാണ്‌ കോഴ്‌സ്‌ നടത്തുന്നത്‌. 2018 ഡിസംബറില്‍ അവസാനിക്കുന്ന വിധമാണ്‌
കോഴ്‌സ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇന്ത്യാ ചരിത്രം, ദര്‍ശനങ്ങള്‍, ശാസ്‌ത്രം, മതം,
ആശയ സംഹിതകള്‍ എന്നിവയെ സമഗ്രമായി പരിചയപ്പെടുത്തുന്ന 30 ല്‍പ്പരം ക്ലാസ്സുകളാണ്‌ ഉണ്ടാകുക. പ്രമുഖ ചരിത്രകാരന്മാരും, സാമൂഹ്യശാസ്‌ത്ര പണ്ഡിതന്മാരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. 23, 24 തീയതികളില്‍ പ്രൊഫ.രാജന്‍ ഗുരുക്കള്‍, പ്രൊഫ.എം.ടി.
നാരായണന്‍, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സില്‍ ചേരാന്‍ താത്‌പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം. 2500/- രൂപയാണ്‌ ഫീസ്‌.
ബന്ധപ്പെടേ വിലാസം
ഇ.എം.എസ്‌ അക്കാദമി
വിളപ്പില്‍ശാല, തിരുവനന്തപുരം - 695 573
ഫോണ്‍ - 0471-2289289, 9446431592
ഇ-മെയില്‍ emsacademyvilappil@gmail.com
വെബ്‌സൈറ്റ്‌  www.emsacademy.org