പത്ര കുറിപ്പ്‌്‌

2 വര്‍ഷക്കാലത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മെയ്‌ 25, 26, 27 തീയതികളില്‍ ബ്രാഞ്ച്‌ തലത്തില്‍ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ മുതല്‍ പാര്‍ടി ബ്രാഞ്ചംഗങ്ങള്‍ വരെയുള്ള സഖാക്കള്‍ ഈ പരിപാടിയില്‍ പങ്കാളികളാകും. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളോട്‌ വിശദീകരിക്കാന്‍ ഈ അവസരം പാര്‍ടി പ്രവര്‍ത്തകര്‍ ഉപയോഗിക്കണം. എല്ലാ വീടുകളിലും കയറി വീട്ടുകാരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കാനും, അവര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. സംസ്ഥാനത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മെയ്‌ 27 ന്‌ ഗൃഹസന്ദര്‍ശനം നടത്തും.