സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 സി.പി.ഐ (എം) പ്രവര്‍ത്തകനേയും ഭാര്യയേയും തീവച്ചു കൊന്നതടക്കം 8 പേര്‍ കൊല്ലപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമണങ്ങളിലും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങളിലും ശക്തിയായി പ്രതിഷേധിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു. 
ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌, തൃണമൂല്‍ സര്‍ക്കാര്‍ പ്രഹസനമാക്കി മാറ്റിയിരിക്കുകയാണ്‌. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‌ സ്വാതന്ത്ര്യം നിഷേധിച്ചു. സുപ്രീംകോടതി ഇടപെട്ട്‌ ഇരുപതിനായിരം സ്ഥലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‌ അവസരമൊരുക്കിയെങ്കിലും പ്രചാരണം നടത്താനോ, വോട്ട്‌ ചെയ്യുന്നതിനോ എതിര്‍ പക്ഷത്തെ അനുവദിച്ചില്ല. അതിനുവേണ്ടി ഭീകരമായ അക്രമമാണ്‌ ബംഗാളില്‍ കെട്ടഴിച്ചുവിട്ടത്‌. ബോബും തോക്കുമെല്ലാം ഇതിനുവേണ്ടി യഥേഷ്‌ടം ഉപയോഗിച്ചു. അക്രമങ്ങള്‍ പകര്‍ത്തിയ മാധ്യമ വാഹനങ്ങള്‍ തീവെയ്‌്‌ക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫാസിസ്റ്റ്‌ രീതിയിലുള്ള ആക്രമണങ്ങളാണ്‌ ബംഗാളില്‍ നടക്കുന്നത്‌. ഇത്‌ അപകടകരമാണെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു. 

* * *

””