പത്രക്കുറിപ്പ്‌

 
ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വച്ച്‌ നടക്കുന്ന പാര്‍ടി സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം വയലാറില്‍ നിന്നും, പതാക കയ്യൂരില്‍ നിന്നുമാണ്‌ കൊണ്ടുവരിക. സ:ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ഫെബ്രുവരി 19 ന്‌ ആരംഭിയ്‌ക്കുന്ന കൊടിമര ജാഥ സ:വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. സ:എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക്‌ കൊണ്ടുവരുന്ന പതാക ഫെബ്രുവരി 16 ന്‌ കയ്യൂരില്‍ സ:ഇ.പി.ജയരാജന്‍, ഗോവിന്ദന്‍ മാസ്റ്റര്‍ക്ക്‌ കൈമാറി ഉദ്‌ഘാടനം ചെയ്യും. 
കേരളത്തിലെ 577 രക്തസാക്ഷി സ്‌മൃതി കുടീരങ്ങളില്‍ നിന്നും പുറപ്പെടുന്ന ദീപശിഖാ പ്രയാണത്തിന്റെ തിരുവനന്തപുരം പാറശ്ശാലയിലെ ഉദ്‌ഘാടനം ഫെബ്രുവരി 15 ന്‌ സ: വൈക്കം വിശ്വന്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി 16 ന്‌ രാവിലെ കാസര്‍കോഡ്‌ പൈവെളികയില്‍ നിന്നാരംഭിയ്‌ക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്‌ഘാടനം സ:പി.കരുണാകരന്‍ നിര്‍വ്വഹിക്കും.