സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

 സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി 
കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന 
അനുശോചന സന്ദേശം

നല്ല സംഘാടകനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു കെ.കെ.രാമചന്ദ്രന്‍നായരെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിയമസഭാംഗമെന്ന നിലയില്‍ നിയമസഭയ്‌ക്കകത്തും പുറത്തും ജനങ്ങളോടുള്ള പ്രതിബദ്ധത നിലര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്‌. ജനങ്ങളെ ശ്രവിക്കുന്നതിലും അവരോടൊപ്പം നില്‍ക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ സി.പി.ഐ(എം)ലെത്തിയ രാമചന്ദ്രന്‍ നായര്‍ സമരപോരാട്ടങ്ങളിലും സജീവമായിരുന്നു. അടിയന്തിരാവസ്ഥയില്‍ പൗരാവകാശ പോരാട്ടങ്ങളിലേര്‍പ്പെട്ടതിന്‌ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്‌. സി.പി.ഐ(എം)ന്റെ ചെങ്ങന്നൂര്‍ ഏര്യാസെക്രട്ടറിയായി രണ്ട്‌ ടേമില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ നല്ല മികവാണ്‌ കാട്ടിയത്‌. നല്ലൊരു ജനപ്രതിനിധിയായിരുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതു പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്‌. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി അറിയിച്ചു.