സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

 പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും, കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ സ.സുകോമള്‍ സെന്‍ (83) അന്തരിച്ചു. അഖിലേന്ത്യാ സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ രൂപം കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സഖാവ്‌ ദീര്‍ഘകാലം അതിന്റെ ജനറല്‍ സെക്രട്ടറിയായും, രണ്ട്‌ തവണ രാജ്യസഭാ അംഗമായും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തിന്റെ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന രചനയും അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌. സുകോമൾ സെന്നിന്റെ നിര്യാണത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.