സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവന

നവംബര്‍ 11-ന്‌ നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

പാര്‍ടിയ്‌ക്കകത്ത്‌ വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത്‌ സ്വാഭാവികമാണ്‌ അതിനെ വക്രീകരിച്ച്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്‌ ചില മാധ്യമങ്ങള്‍. പി.ജയരാജനെതിരെ പാര്‍ടി സംസ്ഥാനകമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറിങ്ങിപ്പോയി എന്നുള്ളത്‌ ആ പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന്‌ സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.