ഇ.എം.എസ്‌ അക്കാദമിയില്‍ നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയതികളില്‍ നടക്കുന്ന ശില്‍പ്പശാല

കാള്‍മാര്‍ക്‌സിന്റെ വിശ്വോത്തരകൃതിയായ `മൂലധന’ത്തിന്റെ പ്രസിദ്ധീകരണത്തിന്റെ 150-ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഇ.എം.എസ്‌ അക്കാദമിയില്‍ നവംബര്‍ 30, ഡിസംബര്‍ 1,2,3 തീയതികളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. മൂലധനത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ശില്‍പ്പശാലയില്‍ മൂലധനത്തിന്റെ തത്വശാസ്‌ത്രവും പ്രതിപാദനരീതിയും, ഉള്ളടക്കം, പ്രധാന വാദഗതികള്‍, നിഗമനങ്ങളുടെ സമകാലീന പ്രസക്തി തുടങ്ങിയവ ആഴത്തില്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. പ്രമുഖ മാര്‍ക്‌സിസ്റ്റ്‌ പണ്ഡിതര്‍ ക്ലാസ്സുകള്‍ നയിക്കും.
പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക്‌ 1000/- രൂപ അടച്ച്‌, emsacademyvilappil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0471-2289289 എന്ന ഫോണ്‍ നമ്പരിലോ വിളിച്ച്‌ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.