പത്രക്കുറിപ്പ്

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗ്ഗീയതയ്‌ക്കെതിരെ
മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ
ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ
നേതൃത്തില്‍ 2 ജാഥകള്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ സംഘടിപ്പിക്കാന്‍ മുഖ്യമ
ന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റിയോഗം
തീരുമാനിച്ചു.
21 ന്‌ കാസര്‍കോഡ്‌ നിന്നാരംഭിയ്‌ക്കുന്ന ജാഥ 3-ാം തീയതി തൃശ്ശൂരില്‍ സമാപിക്കും.
തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥ നവംബര്‍ 3 ന്‌ എറണാകുളത്ത്‌ സമാ
പിക്കും. കാസര്‍കോഡ്‌ നിന്നാരംഭിയ്‌ക്കുന്ന ജാഥയ്‌ക്ക്‌ സി.പി.ഐ (എം) സംസ്ഥാന സെക്ര
ട്ടറി കോടിയേരി ബാലകൃഷ്‌ണനും തിരുവനന്തപുരത്ത്‌ നിന്നാരംഭിയ്‌ക്കുന്ന ജാഥയ്‌ക്ക്‌ സി.
പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.