സംസ്ഥാന സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിത്ഥുന്ന പ്രസ്‌താവന

 

 
 
ലൗ ജിഹാദിന്റെ പേരുപറഞ്ഞ്‌ കേരളത്തില്‍ മുസ്ലീം വിരുദ്ധത പടര്‍ത്താനാണ്‌ യു.പി.
മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പരിശ്രമമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാനസെക്രട്ടറി കോടിയേരി
ബാലകൃഷ്‌ണന്‍ പറഞ്ഞു.
 
ഹിന്ദു മുസ്ലിം വിവാഹം അരുതാത്ത പാപമാണെങ്കില്‍ അതിലേര്‍പ്പെട്ട ബി.ജെ.പി.
നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ടിയില്‍ നിന്നും പുറത്താക്കുമോയെന്ന്‌ കോടിയേരി
ആരാഞ്ഞു. ലൗ ജിഹാദിന്റെ വിളനിലമാണ്‌ കേരളം എന്ന അഭിപ്രായത്തിലൂടെ ആദിത്യനാഥ്‌
പ്രചരിപ്പിക്കുന്നത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഭീകരവാദത്തിന്‌ ആളെ ചേര്‍ക്കുന്നവരാണ്‌
മുസ്ലീംങ്ങളെന്ന്‌ വരുത്തുകയാണ്‌. ഒരു സമുദായത്തെയാകെ സംശയത്തിന്റെ പുകമറയില്‍
നിര്‍ത്തുന്നത്‌ ഹീനകൃത്യമാണ്‌. 
 
വിശ്വഹിന്ദു പരിഷത്ത്‌ നേതാവായിരുന്ന അശോക്‌സിങ്കാളിന്റെ മകളെ
വിവാഹം കഴിച്ച മുഫ്‌താര്‍ അബ്ബാസ്‌ നഖ്‌വി കേന്ദ്ര മന്ത്രിയായ ബി.ജെ.പി നേതാവാണല്ലോ. 
 
മുന്‍ കേന്ദ്ര മന്ത്രി ഷാനവാസ്‌ ഹുസൈന്‍ വിവാഹം ചെയ്‌തത്‌ മുരളി മനോഹര്‍ ജോഷിയുടെ മകള്‍
രേണുവിനെയാണ്‌. സുബ്രഹ്മണ്യസ്വാമിയുടെ മകള്‍ സുഹാസിനി വിവാഹം കഴിച്ചത്‌ നദീം
ഹൈദറെയാണ്‌ ഇത്തരം വിവാഹങ്ങളെല്ലാം ലൗ ജിഹാദാണോയെന്ന്‌ ആദിത്യനാഥ്‌ വിശദീകരിച്ചാല്‍
നന്ന്‌.
യു.പി.യുടെ പേരില്‍ കേമത്തം നടിക്കുന്ന മുഖ്യമന്ത്രി സ്വപ്‌നലോകത്താണ്‌ ജീവിക്കുന്നതെന്ന്‌
തോന്നുന്നു. അതുകൊാണ്‌ ആരോഗ്യ രംഗത്ത്‌ കേരളം പിന്നിലാണെന്നുള്ള വിവരക്കേട്‌ യോഗി
വിളമ്പിയത്‌. പ്രസവത്തെ തുടര്‍ന്ന്‌ സ്‌ത്രീകള്‍ മരിക്കുന്നത്‌ കേരളവുമായി താരതമ്യപ്പെടുത്തിയാല്‍
അഞ്ച്‌ മടങ്ങ്‌ മോശത്തിലാണ്‌ യു.പി. ഒരു ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ 61 പേരാണ്‌
മരണപ്പെടുന്നതെങ്കില്‍ യു.പി.യില്‍ 282 പേരാണ്‌. ആയൂര്‍ ദൈര്‍ഘ്യത്തില്‍ കേരളീയര്‍
യു.പി.ക്കാരേക്കാള്‍ ശരാശരി പത്തുവര്‍ഷം അധികം ജീവിക്കുന്നു. ശിശുമരണനിരക്കിലും യു.പി.യുടെ
സ്ഥാനം മോശമാണ്‌. സ്വന്തം മണ്‌ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍
നൂറിലേറെകുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ്‌ മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കം മാറുന്നതിന്‌
മുമ്പാണ്‌ ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ മാതൃകയായ കേരളത്തെ
യു.പി.മുഖ്യമന്ത്രി പരിഹസിച്ചത്‌. ഇത്‌ മാപ്പ്‌ അര്‍ഹിക്കാത്ത വിവരക്കേടാണെന്ന്‌ കോടിയേരി
പ്രസ്‌താവനയില്‍ പറഞ്ഞു.