സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീും പാചകവാതക വില വര്‍ദ്ധിപ്പിച്ച

കേന്ദ്ര സർക്കാർ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്‌ക്കു പുറമെയാണ്‌ ഇപ്പോള്‍ പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ചുകൊിരിക്കുന്നത്‌. രാജ്യത്ത്‌ നിത്യോപയോഗ
സാധനങ്ങള്‍ക്ക്‌ അനിയന്ത്രിതമായി വിലവര്‍ദ്ധിച്ചുകൊിരിക്കുന്നതിനിടെ പാചകവാതക വിലയിൽ ഉണ്ടായ വര്‍ധന സാധാരണക്കാരന്റെ ജീവിതച്ചെലവ്‌ ഭാരിച്ചതാക്കുകയാണ്‌. സാധാരണക്കാരന്റെ അടുപ്പ്‌ പുകയേതില്ല എന്നാണ്‌ വില വര്‍ദ്ധനയിലൂടെ കേന്ദ്രം  പ്രഖ്യാപിക്കുന്നത്‌. എണ്ണക്കമ്പനികളേയും കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളേയും സഹായിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിറിന്‌ 49 രൂപയും വാണിജ്യ സിലിറിന്‌ 76 രൂപയുമാ ണ്‌ വര്‍ദ്ധിപ്പിച്ചത്‌. ഗാര്‍ഹിക സിലിറിന്‌ 597.50 രൂപയില്‍നിന്ന്‌ 646.50 രൂപയായി വര്‍ദ്ധിച്ചു. സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും നട്ടെല്ലൊടിക്കുന്ന വിലവര്‍ദ്ധനയ്‌ക്കെതിരെ വ്യാപകമായ
പ്രതിഷേധം ഉയര്‍ത്തിക്കൊുവരേതു്‌. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.