സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കതിരൂര്‍ മനോജ്‌ വധ
ക്കേസില്‍ യു.എ.പി.എ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐയുടെ നടപടി സി.പി.ഐ
(എം) നെതിരെ ബി.ജെ.പി ഗവണ്‍മെന്റ്‌ സ്വീകരിച്ചുവരുന്ന വൈരനിര്യാതന സമീപനത്തിന്റെ
ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവ
നയില്‍ പറഞ്ഞു.
യു.എ.പി.എ ചുമത്തിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റ
മാണ്‌. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന്‌ കേരളഗവണ്‍മെന്റ്‌ ഇടപെട്ട്‌ യു.എ.പി.എ ചുമ
ത്താന്‍ അനുമതി കൊടുക്കുന്ന സമീപനം സി.പി.ഐ (എം) നെതിരെ സി. ി.ഐ യെ ഉപ
യോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ സമീപനത്തിന്റെ ഭാഗമാണ്‌. ഈ നടപടി
രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റ്‌ സി. ബി.ഐ യെ ഉപയോഗിച്ച്‌
നടത്തുന്ന ഇടപെടലിന്റെ ഉത്തമ ഉദാഹരണമാണ്‌. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായുമുള്ള
എല്ലാ സാധ്യതകളും പരിശോധിച്ച്‌ പി.ജയരാജന്റെ നിരപരാധിത്വം തെളിയിക്കാനാവ
ശ്യമായ ഇടപെടല്‍ പാര്‍ടി നടത്തുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍
പറഞ്ഞു.