സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 26 ന്‌ വൈകുന്നേരം 4 മണിമുതല്‍ ലോക്കല്‍ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു. 6പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ്‌ ദേശീയതലത്തില്‍ സി.പി.ഐ (എം) പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌.  കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നതിന്‌ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക്‌ അടിയന്തിരമായ വായ്‌പാ ഇളവ്‌ അനുവദിക്കുക, പൊതുമേഖല-പൊതുസേവനങ്ങള്‍ സ്വകാര്യവത്‌കരിക്കുന്ന നടപടി നിര്‍ത്തിവെയ്‌ക്കുക,
ജി.എസ്‌.ടി നടപ്പിലാക്കിയതുമൂലം വിവിധ ജനവിഭാഗങ്ങൾക്കുണ്ടായ അധികഭാരം ഇല്ലായ്‌മ ചെയ്യുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഉത്‌പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില പ്രതിവര്‍ഷം നല്‍കുമെന്നും, 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, വനിതാസംവരണ നിയമം നടപ്പിലാക്കുമെന്നുമുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കണമെന്നുമാണ്‌ സി.പി.ഐ (എം) മുന്നോട്ടുവെയ്‌ക്കുന്നത്‌.ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ  നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കുമേല്‍ കടുത്ത ദുരിതം അടിച്ചേല്‍പ്പിക്കുകയാണ്‌. കാര്‍ഷികദുരിതം മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരുന്നു. തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം ശക്തിപ്പെടുത്തുന്നതിലൂടെ ആ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി കൊടു
ക്കുകയാണ്‌. വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ധനകാര്യ സ്ഥാപനങ്ങളേയും ബാങ്കുകളേയും സാമൂഹ്യനിയന്ത്രണത്തില്‍ നിന്ന്‌ ഒഴിവാക്കാനുള്ള ശ്രമം നടന്നുകൊിരിക്കുന്നു. ബി.ജെ.പിയുടെ ഈ നയങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുന്നതാണ്‌.
ദളിതര്‍ക്കു നേരെയും ന്യൂനപക്ഷങ്ങള്‍ക്കു നേരെയും നടത്തുന്ന അക്രമണങ്ങള്‍ ശക്തമാക്കികൊണ്ട്
വര്‍ഗ്ഗീയ ധ്രൂവീകരണം രൂക്ഷമാക്കി തങ്ങളുടെ നില മെച്ചപ്പെടുത്താനാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്‌. കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടപ്പിലാക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചിട്ടു്‌. കേന്ദ്രഭരണത്തെ  ഉപയോഗിച്ച്‌ കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവും, പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തുന്നുണ്ട് ,ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കികൊണ്ട്  കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. പിണറായി വിജയനെ തെരഞ്ഞുപിടിച്ച്‌ കേസില്‍ പ്രതിയാക്കിയതാണെന്ന ഹൈക്കോടതിവിധി സി.പി.ഐ (എം) ഇക്കാര്യത്തില്‍ നേരത്തെ എടുത്ത നിലപാടുകള്‍ ശരിവെയ്‌ക്കുന്നതാണ്‌. എത്രയോ കാലമായി രാഷ്ട്രീയ എതിരാളികള്‍ സി.പി.ഐ (എം) നേയും പിണറായി വിജയനേയും വേട്ടയാടാന്‍ ലാവലിന്‍ കേസിനെ ആയുധമാക്കുകയായിരുന്നു.ഹൈക്കോടതി വിധിയോടെ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റിന്‌ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ കരുത്തു നല്‍കിയിരിക്കുകയാണ്‌.
കേന്ദ്രസർക്കാരിന്റെ  ജനദ്രോഹനയങ്ങളെ തുറന്നുകാണിച്ചുകൊണ്ടും , കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ടും  26 ന്‌ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്‌മ വമ്പിച്ച വിജയമാക്കണം.എല്ലാ പാര്‍ടി അംഗങ്ങളും, അനുഭാവി ഗ്രൂപ്പ്‌ അംഗങ്ങളും, വര്‍ഗ്ഗ ഹുജന സംഘടനാ പ്രവര്‍ത്തകരും,ബഹുജനങ്ങളും ഈ സമരത്തില്‍ പങ്കെടുക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.