സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന...


ആഗസ്റ്റ്‌ 19 ന്‌ നടക്കുന്ന നായനാര്‍ അക്കാദമി ഫണ്ട് വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി
പ്രവര്‍ത്തകരും ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ട
റിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലും സംസ്ഥാനത്തിന്റെ
വികസനത്തിലും മഹത്തായ സംഭാവനകള്‍ നല്‍കിയ സഖാവ്‌ ഇ.കെ.നായനാരുടെ
സ്‌മരണയ്‌ക്കായി കണ്ണൂര്‍ പട്ടണത്തില്‍ നിര്‍മ്മിക്കുന്ന സ്‌മാരക മന്ദിരത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. ഇതിനായി 2005-ല്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നും
ബഹുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയുണ്ടായി. അന്ന്‌ ആറേകാല്‍ കോടി രൂപയാണ്‌
ജനങ്ങള്‍ സംഭാവനയായി നല്‍കിയത്‌. ഈ പണം ഉപയോഗിച്ച്‌ കണ്ണൂര്‍ പയ്യാമ്പലത്ത്‌ 3.74
ഏക്കര്‍ സ്ഥലം നായനാര്‍ അക്കാദമിയുടെ പേരില്‍ വാങ്ങുകയുണ്ടായി. കന്റോണ്‍മെന്റ്‌
ഏര്യയില്‍ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക കാര്യങ്ങള്‍ പരിഹരിച്ച്‌
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇപ്പോഴാണ്‌ സാധിച്ചത്‌.
തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഉള്‍പ്പടെ സമൂഹത്തിലെ എല്ലാവിഭാഗം
ജനങ്ങള്‍ക്കും ഉപയോഗപ്രദമാവുന്ന വിധത്തിലുള്ള വിപുലമായ ഒരു ലൈബ്രറി, കേരളത്തിലെ
നവോത്ഥാന പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു
മ്യൂസിയം, സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും നടത്താന്‍ പറ്റുന്ന ഒരു ഹാള്‍
തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു സ്‌മാരകം നിര്‍മ്മിക്കാനാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. ഇത്‌
പൂര്‍ത്തീകരിക്കണമെങ്കില്‍ വലിയ തുക ആവശ്യമായി വരും.
ദേശീയസ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി വളരെ ചെറുപ്പത്തില്‍ തന്നെ
പൊതുജീവിതം ആരംഭിച്ച സ:നായനാര്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും തൊഴിലാളി
കര്‍ഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി ഏഴുപതിറ്റാോളം കാലം പ്രവര്‍ത്തിച്ചു. സി.പി.ഐ (എം) ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സ.നായനാര്‍, കേരളത്തില്‍ ഏറ്റവും കൂടു
തല്‍ കാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ജനനേതാവായിരുന്നു. മണ്ണില്‍ പണിയെടുക്കുന്ന
കര്‍ഷക തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പ്രഖ്യാപിച്ചതും, കേരളത്തെ സമ്പൂര്‍ണ്ണ
സാക്ഷരതയിലേക്ക്‌ നയിച്ചതും, അധികാര വികേന്ദ്രീകരണത്തിനായുള്ള സുപ്രധാന
നടപടികള്‍ സ്വീകരിച്ചതുമടക്കം സംസ്ഥാനത്തെ ജനങ്ങളുടെ പുരോഗതിക്കായി സ:നായനാര്‍
നേതൃത്വം നല്‍കി നടപ്പിലാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്‌.
സ.നായനാരെപോലെ സാധാരണ ജനങ്ങളുടെ വികാരവിചാരങ്ങള്‍ ഇത്രയധികം ഉള്‍ക്കൊണ്ട്
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഭരണാധികാരികള്‍ ചുരുക്കം മാത്രമേ ഉാണ്ടാവുകയുള്ളൂ.
അതുപോലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളും
വളര്‍ത്തിയെടുക്കുന്നതിലും അതിനായുള്ള ആശയരാഷ്ട്രീയ പ്രചാരവേല
സംഘടിപ്പിക്കുന്നതിലും സ:നായനാര്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രഭാഷകനും
എഴുത്തുകാരനും പത്രാധിപരുമായെല്ലാം അദ്ദേഹം സ്‌തുത്യര്‍ഹമായ സേവനമാണ്‌
നടത്തിയത്‌.
ഭരണാധികാരി എന്ന നിലയിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലും
സ:നായനാര്‍ നല്‍കിയ ഉജ്ജ്വലമായ സംഭാവനകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരിക്കലും
മറക്കാനാവില്ല. ആ ജനനായകന്‌ ഉചിതമായ ഒരു സ്‌മാരകം ഉണ്ടാവുകയെന്നുള്ളത്‌
ഏവരുടെയും ആഗ്രഹമാണ്‌.
2017 ആഗസ്റ്റ്‌ 19-ന്‌ പാര്‍ടിയുടെ പ്രവര്‍ത്തകര്‍ സ:നായനാര്‍ സ്‌മാരക ഫണ്ടിനായി
വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കു ന്നതാണ്‌. ഇതിന്റെ ഭാഗമായി എല്ലാ പാര്‍ടി അംഗ
ങ്ങളും വര്‍ഗ്ഗബഹുജന സംഘടനാ മെമ്പര്‍മാരും കഴിവിനനുസരിച്ച്‌ പരമാവധി തുക സ്വന്തം
ഘടകങ്ങള്‍ വഴിയും സംഘടനകള്‍ വഴിയും മുന്‍കൂട്ടി സംഭാവന നല്‍കണമെന്നും
സ:നായനാര്‍ സ്‌മാരകം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കണമെന്നും വിനയപൂര്‍വ്വം
അഭ്യര്‍ത്ഥിക്കുന്നു.
നേരിട്ട്‌ ഫണ്ട് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ്‌
അക്കൗണ്ട് Indian Bank SB No: 894123944, IFSC Code:IDIB000C003 എന്ന
അക്കൗണ്ടിലേക്ക്‌ അയക്കാവുന്നതാണ്‌.