ധനമേഖലാ പരിഷ്‌ക്കാരങ്ങളുടെ കാല്‍ നൂറ്റാണ്ട്


രാജ്യത്ത്‌ 1991 മുതല്‍ നടപ്പിലാക്കി തുടങ്ങിയ ജനവിരുദ്ധ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍
തുടര്‍ന്ന്‌ കേന്ദ്രത്തിൽ  അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ മുമ്പോട്ടു
കൊണ്ട് പോകുകയായിരുന്നു. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കൂടുതല്‍ ശക്തിയോടെയും
വേഗത്തിലും അവ പ്രാബല്യത്തില്‍ വരുത്തുന്നു. ധനമേഖലയ്‌ക്കുമേലുള്ള സര്‍ക്കാരിന്റെ
നിയന്ത്രണം കുറച്ച് കൊണ്ട് വന്ന്  അന്തർദേശീയ ധനമൂലധനത്തിന്‌ സര്‍വ്വ സ്വാതന്ത്ര്യവും
അനുവദിച്ചുകൊടുത്തു. ഇതിനെതിരായി നില്‍ക്കുന്ന പൊതുമേഖലാ ബാങ്കുകളെയും
ഇന്‍ഷുറന്‍സ്‌ കമ്പനികളെയും തകര്‍ത്ത്‌ സ്വകാര്യകുത്തകകളെ വരവേല്‍ക്കുന്നതിനുള്ള
പരിശ്രമ ങ്ങളാണ്‌ ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊിരിക്കുന്നത്‌. വന്‍കിടക്കാര്‍ക്ക്‌
നല്‍കി യ കൂറ്റന്‍ വായ്‌പകള്‍ പിരിച്ചെടുക്കാതെ, കിട്ടാക്കടം പെരുകി പൊതുമേഖലാ
ബാങ്കുകളെ നഷ്ടത്തിലേക്കു തള്ളിവിടുന്നു. അതേ സമയം തന്നെ സര്‍വ്വീസ്‌ ചാര്‍ജ്ജുകള്‍
കുത്തനെ വര്‍ദ്ധിപ്പിച്ചും പാവപ്പെട്ടവര്‍ക്ക്‌ ബാങ്കിംഗ്‌ സേവനങ്ങള്‍ അപ്രാപ്യമാക്കുന്നു.
ഇന്‍ഷുറന്‍സ്‌ മേഖലയാവട്ടെ സ്വകാര്യവത്‌കരിച്ച്‌ രാജ്യത്തിന്റെ വികസനത്തിനുള്ള
വരുമാന സ്രോതസ്സ്‌ കൊട്ടിയടയ്‌ക്കുകയാണ്‌ കേന്ദ്രസർക്കാർ  രാജ്യത്തെയും
ജനങ്ങളെയും അപകടത്തിലാക്കുന്ന ധന നയങ്ങളില്‍നിന്നും കേന്ദ്രത്തെ
പിന്തിരിപ്പിക്കുന്നതിന്‌ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ എല്ലാ കോണുകളില്‍ നിന്നും
ഉയര്‍ന്നു വരേണ്ടതാണ്  അത്തരത്തില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും
സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ ആശയാടിത്തറ ശക്തിപ്പെടുത്തുന്നതിനാണ്‌ എ.കെ.ജി.
പഠന ഗവേഷണ കേന്ദ്രവും  ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയും, ആള്‍
ഇന്ത്യ ഇന്‍ഷുറന്‍സ്‌ എംപ്ലോയീസ്‌ അസോസിയേഷനും ഒന്നിച്ച്‌ ധനമേഖലാ
പരിഷ്‌ക്കാരങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌.
ആഗസ്‌ത്‌ 12 ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം 2.30 ന്‌ തിരുവനന്തപുരത്ത്‌ എ.കെ.ജി.
ഹാളിലാണ്‌ പരിപാടി. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സ. കോടിയേരി
ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സി.പി.ഐ (എം) പോളിറ്ബ്യുറോ
അംഗം സ. പ്രകാശ്‌കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വവകലാശാലയിലെ പ്രൊഫസറുമായ ഡോ. സി.പി.
ചന്ദ്രശേഖരൻ  മുഖ്യപ്രഭാഷണം നടത്തും. എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം  ഡയറക്ടര്‍
സ. എ. വിജയരാഘവന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ. കെ.എന്‍.
ഹരിലാല്‍, സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, ബെഫി
അഖിലേന്ത്യാ പ്രസിഡ്‌ സ. സി.ജെ. നന്ദകുമാർ , ആള്‍ ഇന്ത്യ ഇന്‍ഷുറന്‍സ്‌
എംപ്ലോയീസ്‌ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി സ. ശ്രീകാന്ത്‌ മിശ്ര
എന്നിവര്‍ സംസാരിക്കും.
എ. വിജയരാഘവന്‍
ഡയറക്ടര്‍