സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിത്ഥുന്ന അനുശോചന സന്ദേശം .

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരക്ഷേമത്തിനും നന്മയ്‌ക്കും വേണ്ടി ഒരു ജീവിതകാലമാകെ
സമര്‍പ്പിത സേവനം നിര്‍വ്വഹിച്ച അസാധാരണ ത്യാഗീവര്യനായിരുന്നു കെ.ഇ.മാമ്മന്‍ എന്ന്‌ സി.
പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.അമ്മേ ഞങ്ങള്‍ പോകുന്നു, വന്നില്ലെങ്കില്‍ കരയല്ലേ’ എന്നു വിളിച്ച്‌ സ്വാതന്ത്ര്യ സമരത്തില്‍
പങ്കെടുത്ത ഒരു തലമുറയിലെ അവസാനത്തെ കണ്ണികളിലൊന്നാണ്‌ അറ്റുപോയിരിക്കുന്നത്‌.
സ്വാതന്ത്ര്യസമര മൂല്യങ്ങളില്‍ ഉറച്ചു നിന്ന്‌ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏഴുപതിറ്റാണ്ടു പോരാടിയെന്നതാണ്‌ മാമ്മന്റെ ശ്രേഷ്‌ഠത.അഴിമതി, മദ്യവ്യാപനം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്വതന്ത്രമായ
നിലപാടുകള്‍ സ്വീകരിച്ച്‌ ചിലപ്പോള്‍ ഒറ്റയ്‌ക്കും, മറ്റുചിലപ്പോള്‍ കൂട്ടായും അദ്ദേഹം പോരാടി. കേരള
സമൂഹത്തിലെ നീതിയുടേയും ന്യായത്തിന്റേയും ശബ്ദമാണ്‌ നിലച്ചത്‌. മാമ്മന്റെ വേര്‍പാടില്‍ അഗാധ
മായ ദുഃഖവും അനുശോചനവും കോടിയേരി ബാലകൃഷ്‌ണന്‍ രേഖപ്പെടുത്തി.
* * *