ഭീകരരാഷ്ട്രമായ ഇസ്രായേലിനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാക്കിയ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിദേശനയത്തിനെതിരെ എല്ലാ മനുഷ്യസ്‌നേഹികളും പ്രതിഷേധി ക്കണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

ജൂലൈ 19ന്‌ സംസ്ഥാനത്തെ എല്ലാ ജില്ലാ-ഏര്യാകേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാർട്ടി ഘടകങ്ങളോട്‌ നിര്‍ദേശിച്ചു. ഈ പരിപാടിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ
എല്ലാവരും പങ്കെടുക്കണമെന്നും സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു. ജന്മനാടിനുവേണ്ടി പോരാടുന്ന പലസ്‌തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തെ കുഴിച്ചുമൂടിയിരിക്കുകയാ
ണ്‌ ഇസ്രായേല്‍ സന്ദർശനത്തിലൂടെയും കരാറിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രായേലുമായുള്ള എല്ലാ സുരക്ഷാ-സൈനിക സഹകരണവും ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ജൂലൈ 19-ന്‌ സംസ്ഥാനത്താകെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌.
ഭീകരതയ്‌ക്കെതിരെ ഒന്നിച്ച്‌ പോരാടുമെന്ന പ്രഖ്യാപനം മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്ന്യാമിന്‍ നെതന്യാഹുവും നടത്തിയത്‌ അപഹാസ്യമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ്‌ ഇസ്രായേല്‍ എന്നത്‌ മോഡിയും കൂട്ടരും മറന്നിരിക്കുകയാണ്‌. ഇവരുമായി കൂട്ടുകൂടി ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്നത്‌ അര്‍ത്ഥശൂന്യതയാണ്‌. ഇസ്രായേലുമായി വന്‍തോതിലുള്ള ആയുധ ഇടപാടിന്‌ വഴിയൊരുക്കിയിരിക്കുകയാണ്‌ മോഡി. ആയുധക്കച്ചവടം കൊഴുപ്പി
ക്കാന്‍ ലോകത്ത്‌ ഭീകരത വില്‍ക്കുകയും വിതറുകയും ചെയ്യുന്ന ചാരപ്പണി നടത്തുന്ന രാജ്യമാണ്‌ഇസ്രായേല്‍.പലസ്‌തീന്‍ ജനതയ്‌ക്ക്‌ അവകാശപ്പെട്ട മണ്ണില്‍ ഇസ്രായേലെന്ന രാജ്യത്തെ കുടിയിരുത്തിയിട്ട്‌
അവിടത്തെ യഥാര്‍ത്ഥ ജനതയായ പലസ്‌തീന്‍കാര്‍ക്ക്‌ സ്വന്തം രാജ്യം നിഷേധിക്കാന്‍ അതിര്‍ത്തി കടന്ന്‌ ബോംബും തോക്കും വര്‍ഷിച്ച്‌ കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊന്നൊടുക്കുകയാണ്‌സയണി
സ്‌റ്റ്‌ രാഷ്‌ട്രം. ഇസ്രായേലിന്റെ പിറവിമൂലം ജന്മഭൂമിയില്‍നിന്ന്‌ ബലപ്രയോഗത്തിലൂടെ ആട്ടിയോ
ടിക്കപ്പെട്ട പലസ്‌തീന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ പുനരധിവാസവും ജന്മരാജ്യവും കിട്ടുന്നതിനു വേണ്ടി
പലസ്‌തീന്‍ ജനതയുടെ പോരാട്ടതിനൊപ്പംനിന്ന രാജ്യമാണ്‌ ഇന്ത്യ. നെഹ്‌റുവും ഗാന്ധിജിയുമെല്ലാം
അക്കാര്യത്തില്‍ അണുവിട ചാഞ്ചാടിയിട്ടില്ല. പി.എല്‍.ഒ നേതാവ്‌ യാസര്‍ അറാഫത്തും ഇന്ദിരാഗാന്ധിയും
തമ്മിലുള്ള ഹസ്‌തദാനചിത്രം മറക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ഇസ്രായേല്‍ സന്ദർശിച്ച മോഡി
പലസ്‌തീന്‍ സന്ദർശിക്കാനോ, പലസ്‌തീന്‍ അതോറിറ്റിയെയോ തലസ്ഥാനമായ റമണ്‍ളയോ സന്ദർശി
ക്കാന്‍ തയ്യാറാകാത്തത്‌ ഇസ്രായേല്‍ പ്രീതിക്കുവേിയാണ്‌. ഇത്‌ അമേരിക്കന്‍ സാമ്രാജ്യത്വവിധേയത്വവും ഹിന്ദുത്വനയവുമാണ്‌. ഇസ്രായേലുമായി വ്യാപാരബന്ധങ്ങള്‍ തുടങ്ങിവച്ചത്‌ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ്‌ സര്‍ക്കാരായിരുന്നു. ഇപ്പോഴാകട്ടെ സൈനികസഹകരണമടക്കം തന്ത്രപ്രധാ
നമായ പങ്കാളിയാക്കി ഇസ്രായേലിനെ മാറ്റിയിരിക്കുകയാണ്‌. ഇത്‌ തന്ത്രപരമായ സഖ്യമാണ്‌. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജൂലൈ 19-ന്റെ ദിനാചരണം വിജയിപ്പിക്കാന്‍ സി.പി.ഐ(എം)
സംസ്ഥാന സെക്രട്ടേറിയറ്റ്‌ എല്ലാവിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.