രാജ്യത്ത്‌ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ കന്നുകാലി കശാപ്പ്‌ നിരോധിച്ച നടപടിയെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്‌ പ്രകാരം ഇനിയങ്ങോട്ട്‌ പോത്ത്‌, കാള, പശു,
ഒട്ടകം എന്നിവയെ കശാപ്പ്‌ ചെയ്യാന്‍ പാടില്ല. രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക മണ്‌ഡലത്തില്‍
വലിയ പ്രത്യാഘാതമുാക്കുന്നതാണ്‌ ഈ ഉത്തരവ്‌. ഇതിന്‌ പിന്നില്‍ ആര്‍.എസ്‌.എസ്‌.
നേതൃത്വത്തിന്റെ ഗൂഢാലോചനയുെന്നുള്ളത്‌ വ്യക്തമാണ്‌. രാജ്യത്തെ മുസ്ലീംമതവിശ്വാസികള്‍
റംസാന്‍ ആഘോഷങ്ങളെ വരവേല്‍ക്കാനിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു ഉത്തരവ്‌ വന്നിട്ടുള്ളത്‌.
രാജ്യത്തെ കന്നുകാലി കര്‍ഷകരുടെ വരുമാനത്തിന്റെ പ്രധാനപങ്ക്‌ കന്നുകാലി മാംസവില്‍പ്പനയിലൂടെ
ലഭിക്കുന്നതാണ്‌. അത്‌ നിരോധിച്ചുകഴിഞ്ഞാല്‍ ഈ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെ
ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കപ്പെടുകയാണ്‌. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കന്നുകാലി
വധം നിരോധിക്കുന്നത്‌ ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത്‌ എല്ലാ
മതവിഭാഗത്തിലെയും പ്രസ്‌തുത തൊഴില്‍ ചെയ്യുന്നവരെയാകെ ബാധിക്കുന്നതാണ്‌. കാര്‍ഷിക
സമ്പദ്‌ഘടനയില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കും. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തില്‍
7.35 ശതമാനവും മൃഗസംരക്ഷണ മേഖലയില്‍ നിന്നാണ്‌. അതാകട്ടെ കാര്‍ഷികമേഖലയുടെ ആകെ
വരുമാനത്തിന്റെ ഇരുപത്തിയാറ്‌ ശതമാനമാണ്‌.
കേ?്രസ്സസഅ!ാരിന്റെ പുതിയ ഉത്തരവ്‌ പ്രകാരം കന്നുകാലികളെ വില്‍ക്കണമെങ്കില്‍
മജിസ്‌ട്രേട്ടിന്റെ അനുമതി വേണം. കൂടാതെ പ്രായംകുറഞ്ഞ കന്നുകാലികളെ വില്‍ക്കാന്‍ പാടില്ല.
പ്രയോഗത്തില്‍ കന്നുകാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്‌ കുറ്റകരമായി മാറും. കറവ
വറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കാറു്‌. അവരുടെ തുടര്‍ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ വരുമാനം കെത്തുന്നത്‌ അതുവഴിയാണ്‌. മറ്റൊരുകാര്യം പശുവിന്റെ
ആയുസ്‌ 25 വയസ്സുവരെയാണ്‌. എന്നാല്‍ 10 വയസ്സില്‍ ചുവടെയുള്ള കാലത്ത്‌ മാത്രമാണ്‌ പാല്‍
ലഭ്യമാകുക. കാളകളുടെ എണ്ണം നിലവില്‍ മൂന്ന്‌ശതമാനത്തില്‍ താഴെയാണ്‌. കശാപ്പ്‌ നിലച്ചാല്‍
ഇവയുടെ എണ്ണം അമ്പത്‌ ശതമാനത്തോളമായി മാറും. കന്നുകാലികളെ പോറ്റാന്‍ കര്‍ഷകന്‌
അവരുടെ ജീവിത സമ്പാദ്യം വില്‍ക്കേിവരും. അല്ലാത്തപക്ഷം നിലവിലുള്ള കേന്ദ്ര നിയമപ്രകാരം
അവര്‍ ജയിലിലടയ്‌ക്കപ്പെടും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ക്കുന്നതും രാജ്യത്തിന്റെ സമ്പദ്‌
വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുാക്കുന്നതുമാണ്‌ ഈ ഉത്തരവ്‌. ഹോട്ടല്‍, ടൂറിസം
വ്യവസായത്തെയും, ചെറുകിട സംരംഭങ്ങളെയുമെല്ലാം ഇത്‌ ബാധിക്കും. ഇതിനെതിരെ ശക്തമായ
പ്രതിഷേധം ഉയര്‍ത്തിക്കൊുവരാന്‍ ബഹുജനങ്ങള്‍ മുന്നോട്ടുവരണമെന്നും കോടിയേരി ബാലകൃഷ്‌ണ
ന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.