കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം കേന്ദ്ര -സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 2017 ഏപ്രില്‍ 20, വ്യാഴം രാവിലെ 10 മണിക്ക്‌ തിരുവനന്തപുരത്തു എ.കെ.ജി ഹാളില്‍ നടക്കുന്നു. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. ദിഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ എന്‍. റാം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ധനകാര്യ മന്ത്രി കെ.എം. മാണി, എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം  ഡയറക്‌ടര്‍ എ. വിജയരാഘവന്‍, സി. പി.ഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചയ്‌ക്കു ശേഷം നടക്കുന്ന സമ്മേളനത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്‌ അധ്യക്ഷത വഹിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല എമിറൈറ്റസ്‌ പ്രൊഫസറും കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ മുന്‍ ഉപാധ്യക്ഷനുമായ
പ്രൊഫ. പ്രഭാത്‌ പട്‌നായക്‌ മുഖ്യ അവതരണം നടത്തും. സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ. കെ.എന്‍. ഹരിലാല്‍, കേരള സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ്‌ചാന്‍സിലര്‍ ഡോ. ജെ. പ്രഭാഷ്‌, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി
വൈസ്‌ചാന്‍സിലറും നിയമസഭാ സെക്രട്ടറിയുമായിരുന്ന ഡോ. എന്‍.കെ. ജയകുമാര്‍ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.