ആലപ്പുഴയിലെ പട്ടണക്കാട്‌ വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി 17 വയസ്സുള്ള അനന്തുവിനെ അടിച്ചുകൊന്ന ആര്‍.എസ്‌.എസിന്റെ പൈശാചിക നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സ്സുള്ള അനന്തുവിനെ അടിച്ചുകൊന്ന ആര്‍.എസ്‌.എസിന്റെ പൈശാചിക നടപടിക്കെതിരെ
ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി
ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്‌ ഇന്നലെ രാത്രി പട്ടണക്കാട്‌
ഉായത്‌. നീലിമംഗലം ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ അനന്തുവിനെ
ക്ഷേത്രപരിസരത്ത്‌ വെച്ച്‌ സംഘംചേര്‍ന്ന്‌ അടിച്ചുകൊല്ലുകയായിരുന്നു. ആര്‍.എസ്‌.എസിന്റെ
ശാഖയില്‍ പോയിക്കൊിരുന്ന വിദ്യാര്‍ത്ഥി അടുത്തകാലത്തായി ശാഖയില്‍ നിന്ന്‌
വിട്ടുനിന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌ത്‌
നടപ്പിലാക്കിയത്‌. ആര്‍.എസ്‌.എസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ തടയലാണ്‌ ഇതുവഴി
ഉദ്ദേശിക്കുന്നതെന്ന കാര്യം വ്യക്തമാണ്‌.
എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നതിന്‌ ശേഷം ഒമ്പത്‌ സി.പി.ഐ(എം)
പ്രവര്‍ത്തകരെ ആര്‍.എസ്‌.എസ്‌. കൊലപ്പെടുത്തുകയുായി. ഒരു മാസം മുമ്പാണ്‌
ആലപ്പുഴയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകരായ ജിഷ്‌ണുവിനെയും, മുഹസിനെയും
ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തിയത്‌. കാസര്‍ഗോഡ്‌ മദ്രസാ അദ്ധ്യാപകനെ
ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തിയ സംഭവം ഈ അടുത്തകാലത്തായിരുന്നു. ആളുകളെ
കൊലപ്പെടുത്തിയും അക്രമം സംഘടിപ്പിച്ചും സംസ്ഥാനത്താകെ കലാപം സൃഷ്ടിക്കാനുള്ള
നീക്കമാണ്‌ ആര്‍.എസ്‌.എസ്‌. നടത്തുന്നത്‌. സി.പി.ഐ(എം) അക്രമം സംഘടിപ്പിക്കുന്നുവെന്ന
വ്യാജപ്രചരണം രാജ്യത്താകമാനം സംഘടിപ്പിച്ച്‌ തങ്ങളുടെ കൊലപാതകത്തെ
മറച്ചുപിടിക്കാനാണ്‌ ആര്‍.എസ്‌.എസ്‌. - ബി.ജെ.പി. നേതൃത്വം ശ്രമിക്കുന്നത്‌. കാസര്‍ഗോഡ്‌
ഫഹദ്‌ എന്ന 8 വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആരും മറന്നുപോയിട്ടില്ല.
ആലപ്പുഴയില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെയാണ്‌ കൊലപ്പെടുത്തിയിരിക്കുന്നത്‌. ആര്‍.എസ്‌.എസി
ന്റെ ഫാസിസ്റ്റ്‌ മുഖമാണ്‌ ഇതിലൂടെ വെളിവാകുന്നത്‌. രാജസ്ഥാനില്‍ കന്നുകാലി വ്യാപാരിയെ
സംഘപരിവാര്‍ അടിച്ച്‌കൊന്നത്‌ ഇന്നലെയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍
വര്‍ഗ്ഗീയ കലാപങ്ങളും അക്രമങ്ങളും സംഘടിക്കുന്ന ബി.ജെ.പി. - ആര്‍.എസ്‌.എസ്‌. നേതൃത്വം
കേരളത്തിലും അത്‌ വ്യാപിപ്പിക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. ആര്‍.എസ്‌.എസിന്റെ
കോയമ്പത്തൂര്‍ ദേശീയശിബിരം പാസ്സാക്കിയ പ്രമേയത്തില്‍ കേരളത്തെയാണ്‌ ലക്ഷ്യം
വെച്ചത്‌. സംസ്ഥാനത്ത്‌ അക്രമം വ്യാപിപ്പിക്കാനുള്ള ആര്‍.എസ്‌.എസിന്റെ നീക്കം
തിരിച്ചറിയണമെന്നും ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊുവരണ
മെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.