കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ്‌ സി. പി.ഐ (എം) നെതിരായ പ്രമേയത്തിലൂടെ ആര്‍.എസ്‌.എസ്‌ ദേശീയ പ്രതിനിധി സഭ പ്രകടിപ്പി ച്ചിരിക്കുന്നതെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ്‌ സി.
പി.ഐ (എം) നെതിരായ പ്രമേയത്തിലൂടെ ആര്‍.എസ്‌.എസ്‌ ദേശീയ പ്രതിനിധി സഭ പ്രകടിപ്പി
ച്ചിരിക്കുന്നതെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍
പറഞ്ഞു.
രക്തം ഇറ്റുവീഴുന്ന കൊലക്കത്തി ഒളിപ്പിച്ച്‌ കൊലയാളികള്‍ തന്നെ അക്രമവിരുദ്ധ
സുഭാഷിതം നടത്തുന്ന കാപട്യമാണ്‌ കോയമ്പത്തൂരിലെ ആര്‍.എസ്‌.എസ്‌ വേദിയില്‍ കത്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 9 മാസത്തിനുള്ളില്‍ തന്നെ 9 കൊലപാതകങ്ങള്‍ ആര്‍.എസ്‌.എസ്‌ നടത്തി. സി.പി.ഐ (എം) ന്റെ മാത്രം 209 പ്രവര്‍ത്തകരെയാണ്‌ വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്‌.എസ്സുകാര്‍ കശാപ്പ്‌ ചെയ്‌തത്‌. കോണ്‍ഗ്രസിന്റേയും മുസ്ലീം
ലീഗിന്റേയും എസ്‌.ഡി.പി.ഐ യുടേയും, ജനതദാള്‍ (യു)വിന്റേയും പ്രവര്‍ത്തകരേയും സംഘപരിവാര്‍ കശാപ്പ്‌ ചെയ്‌തിട്ടു്‌. അര്‍.എസ്‌.എസ്സിനെതിരെ ശബ്ദിക്കുന്ന ആരേയും ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ്‌ ആര്‍.എസ്‌.എസ്‌. ഇത്‌ മറച്ചുവെച്ചാണ്‌ കേരളത്തില്‍ സി.പി.ഐ (എം) അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവെച്ച നുണ ആര്‍.എസ്‌.എസ്സിന്റെ ദേശീയ പ്രതിനിധി സഭ ഉന്നയിച്ചിരിക്കുന്നത്‌.
നാട്ടില്‍ വര്‍ഗ്ഗീയ ലഹളയും, വര്‍ഗ്ഗീയ കുഴപ്പങ്ങളും സൃഷ്‌ടിക്കുകയും അതുവഴി പരക്കുന്ന ഭീതിയുടേയും അരക്ഷിതാവസ്ഥയുടേയും നടുവില്‍ സംഘടനയെ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ്‌ ആര്‍.എസ്‌.എസ്‌ ശൈലി. ഇതുപ്രകാരമാണ്‌ തലശ്ശേരിയില്‍
വര്‍ഗ്ഗീയ കലാപം സൃഷ്‌ടിച്ചത്‌. അതിനെ പ്രതിരോധിക്കാനും മാനവ ഐക്യം സംരക്ഷിക്കാനും മുന്‍ നിന്ന്‌ പ്രവര്‍ത്തിച്ചത്‌ സി.പി.ഐ (എം) ആണ്‌. വര്‍ഗ്ഗീയ കലാപകാരികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ്‌ സംഘടിപ്പിച്ച സി.പി.ഐ (എം) പ്രവര്‍ത്തകനായിരുന്ന യു.കെ.കുഞ്ഞിരാമനെ
സംഘപരിവാര്‍ വകവരുത്തി. മാറാട്‌ കലാപം, തിരുവനന്തപുരത്തെ പൂന്തുറ കാലപം, പാലക്കാട്‌ കലാപം തുടങ്ങിയ വര്‍ഗ്ഗീയ സംഭവങ്ങളിലെല്ലാം ആര്‍.എസ്‌.എസ്സിന്‌ കുറ്റകരമായ പങ്കാണുള്ളത്‌. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച്‌ വളര്‍ന്നു പന്തലിക്കുകയെന്ന ആര്‍.എസ്‌.എസ്‌ ലക്ഷ്യം
കേരളത്തില്‍ യഥാര്‍ത്ഥ്യമാകാത്തത്‌ കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ധീരതയോടെ നിലകൊതുകൊാണ്‌.
യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ മാത്രം 27 കൊലപാതകങ്ങള്‍ ആര്‍.എസ്‌.എസ്‌ നടത്തിയിരുന്നു. അന്ന്‌ 68 വയസ്സുള്ള സരോജിനിയമ്മ മുതല്‍ നെയ്യാറ്റിന്‍കരയിലെ എസ്‌.എഫ്‌.ഐ നേതാവിന്റെ അച്ഛന്‍ നാരായണന്‍ നായരും, 8 വയസ്സുകാരന്‍ കാഞ്ഞങ്ങാട്ടെ
ഫഹദും വരെ കശാപ്പ്‌ ചെയ്യപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫ്‌ ഭരണം അന്ന്‌ ആര്‍.എസ്‌.എസ്സിന്‌ സഹായം നല്‍കി.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമാധാനം തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാനും വ്യാപകമായ ആക്രമണങ്ങളാണ്‌ നടത്തിയത്‌. അക്രമികള്‍ക്ക്‌കുടപിടിക്കാന്‍, ഭരണ സംവിധാനം മുന്‍കാലത്തെപ്പോലെ തയ്യാറായില്ല. ആളുകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ അക്രമവും കൊലപാതകവും നടത്തുന്ന ആര്‍.എസ്‌.എസ്‌ നടപടിക്ക്‌ വിരാമമിടണമെന്ന ബഹുജനാഭിപ്രായം നാട്ടില്‍ ശക്തിപ്പെടുകയും ചെയ്‌തു. സമാധാന
ജീവിതം സംരക്ഷിക്കുന്നതിനു വേിയും സംഘര്‍ഷം ഒഴിവാക്കുന്നതിനു വേിയും മുഖ്യമന്ത്രി  പിണറായി വിജയന്‍ ആത്മാര്‍ഥമായ ഇടപെടലാണ്‌ നടത്തിയത്‌. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ സി.പി.ഐ (എം) ന്റേയും ബി.ജെ.പിയുടേയും അര്‍.എസ്‌.എസ്സിന്റേയും നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ സര്‍വ്വകക്ഷി സമ്മേളനവുംവിളിച്ചു ചേര്‍ത്ത്‌ സമാധാനത്തിന്‌ തീരുമാനമെടുത്തു.
ഈ സമാധാന പരിശ്രമങ്ങളെ തുരങ്കം വെയ്‌ക്കുന്ന നടപടികളില്‍ നിന്നും സംഘപരിവാര്‍ പിന്‍വാങ്ങണം. പാര്‍ടി ഓഫീസുകളില്‍ കയറി ആക്രമണം നടത്തുക, സ്‌ത്രീകളെ മര്‍ദ്ദിക്കുക, ചുവന്ന വസ്‌ത്രം ധരിച്ച്‌ അമ്പലത്തില്‍ പോയവരെപ്പോലും തല്ലുക, തുടങ്ങിയ അരാജകപൂര്‍ണ്ണമായ നടപടികള്‍ അവസാനിപ്പിക്കണം. കേരളത്തിലെ ആര്‍.എസ്‌.എസ്‌ നേതൃത്വത്തോട്  കൊലക്കത്തി താഴെവയ്‌ക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്‌, അക്രമവിരുദ്ധ പ്രമേയം പാസ്സാക്കുന്ന ആര്‍.എസ്‌.എസ്‌ കേ�്രനേതൃത്വം ചെയ്യേതെന്നും കോടിയേരി ബാലകൃഷ്‌ണന്‍പ്രസ്‌താവനയില്‍ പറഞ്ഞു.