വേഷത്തോടു പോലും മോഡി ഭരണത്തിന്‌ മുരടന്‍ കലിയാണെന്ന്‌ ശിരോവസ്‌ത്രം വിലക്കിയ ഗുജറാത്ത്‌ സംഭവം വ്യക്തമാക്കുന്നതായി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

വേഷത്തോടു പോലും മോഡി ഭരണത്തിന്‌ മുരടന്‍ കലിയാണെന്ന്‌ ശിരോവസ്‌ത്രം വിലക്കിയ ഗുജറാത്ത്‌ സംഭവം വ്യക്തമാക്കുന്നതായി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി  നാരേന്ദ്രമോദി പങ്കെടുത്ത ഗുജറത്തിലെ
സര്‍ക്കാര്‍ പരിപാടിയില്‍ കേരളത്തിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ ശിരോവസ്‌ത്രം വിലക്കിയ നടപടി കേന്ദ്രഭരണത്തിന്റെ അന്യമത വിദ്വേഷവും അസഹിഷ്‌ണുതയും എത്രമാത്രം കടുത്തതാണെന്ന്‌ ബോധ്യപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം സ്വച്ഛ്‌ശക്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള 3 പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ ശിരോവസ്‌ത്രത്തിനാണ്‌ വിലക്കുായത്‌. മതാചാരപ്രകാരമുള്ള വസ്‌ത്രമാണെന്ന്‌ പറഞ്ഞെങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അത്‌ മാനിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ മതനിന്ദയുാകുകയും മതാചാര പ്രകാരമുള്ള ശിരോവസ്‌ത്രം ധരിച്ച മുസ്ലീംങ്ങളായ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റുമാരെ അവഹേളിക്കുകയും ചെയ്‌ത സംഭവം പ്രതിഷേധാര്‍ഹമാണ്‌. സംഭവത്തെപ്പറ്റി ഉന്നതതല അന്വേഷണം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെ ന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.