ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസർക്കാർ തയ്യാറാ കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.


ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസർക്കാർ  തയ്യാറാ
കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. 100
കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ എച്ച്‌എന്‍എല്‍ ഇതുവരെ 117 കോടി രൂപ ലാഭവിഹിതമായികേ
കേന്ദ്രസർക്കാർക്കാരിനു നല്‍കിക്കഴിഞ്ഞു. കേന്ദ്ര  പൊതുമേഖലാ സ്ഥാപനം ഏറ്റവും കുറവുള്ള സംസ്ഥാ
നമാണ്‌ കേരളം. മൂന്നു പതിറ്റാിലേറെ കോട്ടയം വെള്ളൂരില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാ
പനത്തെ സ്വകാര്യ മേഖലയ്‌ക്ക്‌ വില്‍ക്കാനാണ്‌ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കു
ന്നത്‌. അതിനായി ആസ്‌തി- ബാധ്യതകള്‍ കണക്കാക്കി റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്‌.

2001 ല്‍ എച്ച്‌എന്‍എല്‍ വില്‍ക്കാന്‍ കേന്ദ്ര  സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. സിപിഐ എമ്മും
എല്‍ഡിഎഫും ബഹുജനങ്ങളെ അണിനിരത്തിയാണ്‌ അതിനു തടയിട്ടത്‌. വീും യുപിഎ സര്‍ക്കാര്‍
എച്ച്‌എന്‍എല്‍ വില്‍പനയ്‌ക്ക്‌ വച്ചപ്പോള്‍ എല്‍ഡിഎഫ്‌ അതിനെതിരെ പ്രക്ഷോഭം നയിക്കുകയും തല്‍
ക്കാലം വില്‍പന മാറ്റിവയ്‌ക്കുകയും ചെയ്‌തു. ഇപ്പോള്‍ ബിജെപി സര്‍ക്കാരും ഈ സ്ഥാപനം സ്വകാര്യ
മേഖലയ്‌ക്ക്‌ കൈമാറാന്‍ തകൃതിയായ നീക്കം നടത്തുന്നു. ന്യൂസ്‌ പ്രിന്റിന്റെ ഗുണനിലവാരത്തില്‍
ഏറ്റവും മുന്നിലാണ്‌ എച്ച്‌എന്‍എല്‍.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മുമ്പേതന്നെ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്‍പിനും സംരക്ഷണത്തിനുമായി വനവിഭവങ്ങള്‍ വിലകുറച്ചാണ്‌ നല്‍കുന്നത്‌. അത്‌ ഈ സര്‍
ക്കാര്‍ തുടരുകയും ചെയ്യും. 640 ഏക്കര്‍ ഭൂമി എച്ച്‌എന്‍എല്ലിനു്‌. ഈ സ്ഥാപനത്തിന്റെ ഇപയോ
ഗത്തിനുശേഷമുളള ഭൂമി മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനും ഉപയോഗിക്കാവുന്നതാണ്‌.
നവഉദാരവല്‍ക്കരണത്തിന്റെ മറപിടിച്ച്‌ എച്ച്‌എന്‍എല്ലിനെ വില്‍ക്കാനുള്ള നടപടിയില്‍നിന്നും കേന്ദ്രസർക്കാർ  പിന്മാറണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടു.