സി.പി.ഐ (എം) ഫെബ്രുവരി 25 ന്‌ മംഗളൂരുവില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ ന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

 സി.പി.ഐ (എം) ഫെബ്രുവരി 25 ന്‌ മംഗളൂരുവില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ

റാലിയില്‍ പ്രസംഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന
സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം
ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ
ന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയില്‍
പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ആര്‍.എസ്‌.എസ്‌ - സംഘപരിവാര്‍ സംഘടനകളുടെ
പ്രഖ്യാപനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌. മുഖ്യമന്ത്രിയെ തടയാ
ന്‍ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത നടപടി
ആര്‍.എസ്‌.എസ്സിന്റെ ഫാസിസ്റ്റ്‌ മുഖമാണ്‌ വെളിവാക്കുന്നത്‌.
എ.കെ.ജി ബീഡി വര്‍ക്കേഴ്‌സ്‌ ഹൗസിംഗ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ
ഉദ്‌ഘാടനത്തിനും, മതസൗഹാര്‍ദ്ദറാലിയിലും പങ്കെടുക്കാനാണ്‌ പിണറായി വിജയന്‍
മംഗളൂരുവില്‍ എത്തുന്നത്‌. ഇതിനുമുമ്പ്‌ മലയാളികളുടെ സ്വീകരണത്തില്‍ പങ്കെടു
ക്കാന്‍ ഭോപ്പാലിലെത്തിയ കേരള മുഖ്യമന്ത്രിയെ ആര്‍.എസ്‌.എസ്സിന്റെ പ്രതിഷേധ
ത്തെത്തുടര്‍ന്ന്‌ ഭോപ്പാലില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്‌ത നടപടിയ്‌ക്കെ
തിരെ കേരളമൊന്നാകെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ജനാധിപത്യത്തേയും ഫെഡറല്‍ സംവിധാനത്തേയും വെല്ലുവിളിക്കുന്ന നടപടിയാണ്‌
ആര്‍.എസ്‌.എസ്സിന്റെ ഭാഗത്തുനിന്ന്‌ നിരന്തരമുായിക്കൊിരിക്കുന്നത്‌.
ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രിയെ തടയാനുള്ള ആര്‍.എസ്‌.എസ്‌ - സംഘപരിവാര്‍
സംഘടനകളുടെ നീക്കത്തോട്‌ ബി.ജെ.പി - ആര്‍.എസ്‌.എസ്‌ കേ�്രനേതൃത്വം നില
പാട്‌ വ്യക്തമാക്കണം. കേരള മുഖ്യമന്ത്രിയെ മംഗളൂരുവില്‍ തടയാനുള്ള നീക്കത്തിനെ
തിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന്‌ കോടിയേരി
ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.