റേഷന്‍ നല്‍കുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ തടസം . ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ നമുക്കാവശ്യമായ അരി ലഭ്യമാക്കുന്നതിന്‌ സര്‍വ്വകക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‌ കേരള ഗവണ്‍മെന്റ്‌ മുന്‍കൈ എടുക്കണമെന്നും

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റിയോഗം
എ.കെ.ജി.സെന്ററില്‍ ചേര്‍ന്നു. കേന്ദ്രഭക്ഷ്യഭദ്രതാനയമനുസരിച്ച്‌ നമുക്കാവശ്യമായ 16.2 ലക്ഷം മെട്രിക്‌
ടണ്‍ ഭക്ഷ്യധാന്യത്തിനുപകരം 14 ലക്ഷം മെട്രിക്‌ ടണ്‍ ഭക്ഷ്യധാന്യമാണ്‌ ലഭിക്കുന്നത്‌. മാത്രമല്ല
മുന്‍ഗണനാപട്ടികയില്‍ ഒരു കോടി 54 ലക്ഷം പേര്‍ക്ക്‌ മാത്രമായി തീരുമാനിച്ചിരിക്കുകയാണ്‌. ഈ
തീരുമാനം അര്‍ഹരായ മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും റേഷന്‍ നല്‍കുന്നതിന്‌ പ്രയാസം
സൃഷ്ടിച്ചുകൊിരിക്കുകയാണ്‌. കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കേത്‌ കേന്ദ്രത്തിന്റെ
ചുമതലയാണെന്നു കേന്ദ്രഗവണ്‍മെന്റ്‌ ഏറ്റിട്ടുള്ളതാണ്‌. ഇന്ത്യാരാജ്യത്തിനാവശ്യമായ
വിദേശനാണ്യത്തിന്റെ നല്ലൊരുപങ്ക്‌ കേരളം നേടിക്കൊടുക്കുന്നു്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌
കേന്ദ്രഗവണ്‍മെന്റ്‌ 5 ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ സമ്മതിച്ചിട്ടുള്ളത്‌. മുന്‍ഗണനായിതര വിഭാഗത്തിന്‌ പൂര്‍ണ്ണമായി
റേഷന്‍ നല്‍കുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ തടസം ഉാക്കുന്നു. ഇത്തരം കാര്യങ്ങള്‍
പരിഹരിക്കാന്‍ നമുക്കാവശ്യമായ അരി ലഭ്യമാക്കുന്നതിന്‌ സര്‍വ്വകക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച്‌
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‌ കേരള ഗവണ്‍മെന്റ്‌ മുന്‍കൈ എടുക്കണമെന്നും എല്‍.ഡി.എഫ്‌.
സംസ്ഥാനകമ്മിറ്റി ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ഈ ന്യായമായ ആവശ്യം കേന്ദ്രഗവണ്‍മെന്റ്‌
അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളാകെ വന്‍പ്രക്ഷോഭസമരത്തിലേക്ക്‌ നീങ്ങേണ്ടിവരും.
ഒരുനൂറ്റാിനിടയില്‍ കേരളം അനുഭവിച്ചിതിലേറ്റവും രൂക്ഷമായ വരള്‍ച്ചയാണ്‌ നാം ഇന്ന്‌
അനുഭവിക്കുന്നത്‌. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍
ആവിഷ്‌കരിച്ചിട്ടു്‌. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനംകൊുമാത്രം നേരിടാന്‍ കഴിയാത്ത
സ്ഥിതിവിശേഷമാണ്‌ വളര്‍ന്ന്‌ വരുന്നത്‌. എല്ലാ കുടിവെള്ള സ്‌ത്രോതസ്സുകളും വിപുലീകരിക്കാന്‍
സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹരിതകേരളം പദ്ധതിയില്‍ പ്രഖ്യാപിച്ച കുളങ്ങളുടെയും
തോടുകളുടെയും നദികളുടെയും മാലിന്യമുക്തപ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ നടപ്പാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത്‌ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും യോചിപ്പിച്ച്‌ ഈ
പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കണം. ഇതിനെ നേരിട്ടു ജനങ്ങള്‍ക്കാശ്വാസം നല്‍കാനുള്ള വിവിധ
പരിപാടികള്‍ ഗവണ്‍മെന്റ്‌തലത്തില്‍ നീങ്ങുന്നു്‌. ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ
നേരിടുന്നതിനു കേന്ദ്രഗവണ്‍മെന്റ്‌ ആവശ്യമായ സഹായങ്ങള്‍ ഉടനടി എത്തിക്കണമെന്ന്‌ ഇടതുപക്ഷ
ജനാധിപത്യമുന്നണി കേന്ദ്രഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു. കര്‍ഷക- കര്‍ഷകതൊഴിലാളികളുടെ
ജീവിതം തകര്‍ച്ചയിലായിരിക്കുന്നു. കൃഷി ആകെ ഉണങ്ങി നശിക്കുകയും അടുത്ത കൃഷി ഇറക്കാന്‍
കഴിയാതെയിരിക്കുകയും ചെയ്യുന്നു.
വന്‍പ്രതിസന്ധിയെ നേരിടുന്ന കെ.എസ്‌.ആര്‍.ടി.സി.യെ നിലനിര്‍ത്തുന്നതിനും തൊഴിലാളികള്‍ക്ക്‌
ശമ്പളവും പെന്‍ഷനും നല്‍കുന്നതിനും ഗവണ്‍മെന്റ്‌ മുന്‍കൈയെടുത്ത്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌
എല്‍.ഡി.എഫ്‌. ഗവണ്‍മെന്റിനോടാ വശ്യപ്പെട്ടു.
കേരളം രൂപംകൊതിനുശേഷം നടന്ന 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന
ഗവണ്‍മെന്റിന്റെ 60-ാം വാര്‍ഷികമാണ്‌ ഈ ഏപ്രില്‍ 5. ഇത്‌ സമുചിതമായി സംസ്ഥാനത്താകെ
ആചരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ 5 മുതല്‍ 11 വരെ
ഗവണ്‍മെന്റ്‌തലത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു്‌. ആ പരിപാടി വിജയിപ്പിക്കാനും
ഇതോടൊപ്പം ജില്ലാതലങ്ങളില്‍ വാര്‍ഷികാചരണം സംഘടിപ്പിക്കണം.