വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടനകളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാന്‍ മുഴുവന്‍
പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടനകളോടും സി.പി.ഐ (എം)
സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
കേരളം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്‌. കഴിഞ്ഞ വര്‍ഷം
ലഭിച്ചതിനേക്കാള്‍ 60% കുറവ്‌ മഴയാണ്‌ ഈ വര്‍ഷം ലഭിച്ചതെന്നത്‌ സ്ഥിതിഗതികളുടെ
ഗൗരവം വ്യക്തമാക്കുന്നതാണ്‌. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടു്‌. സര്‍ക്കാര്‍തലത്തില്‍
നടത്തുന്ന പ്രവര്‍ത്തനം കൊുമാത്രം നേരിടാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്‌
വളര്‍ന്നുവരുന്നത്‌. എല്ലാ കുടിവെള്ള സ്രോതസ്സുകളും വിപുലീകരിക്കാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കണം. ഹരിതകേരളം പദ്ധതിയില്‍ പ്രഖ്യാപിച്ച കുളങ്ങളുടേയും
തോടുകളുടേയും നദികളുടേയും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍
നടപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത്‌ പ്രദേശത്തെ എല്ലാ വിഭാഗം
ജനങ്ങളേയും യോജിപ്പിച്ച്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കണം. ഓരോ
പ്രദേശത്തും ആവശ്യമായി വരുന്ന കുടിവെള്ളത്തെ സംബന്ധിച്ചുള്ള വിവരശേഖരണ
പരിപാടി പാര്‍ടി മുന്‍കൈയെടുത്ത്‌ സംഘടിപ്പിക്കണം. കുടിവെള്ളം ആവശ്യമുള്ള
പ്രദേശങ്ങള്‍ കെത്തി അവര്‍ക്ക്‌ കുടിവെള്ളം എത്തിക്കുകയെന്ന പദ്ധതിയാണ്‌
ആവിഷ്‌കരിക്കേത്‌. ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍
ഡിപ്പാര്‍ട്ടുമെന്റുകള്‍ മുഖേനയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും
ലഭ്യമാക്കണം. വെള്ളം വിതരണം ചെയ്യുന്നതിനുള്ള ഫലപ്രദമായ സംവിധാനം ഓരോ
വാര്‍ഡുതലത്തിലും ആവിഷ്‌കരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ടി
ഘടകങ്ങളും വര്‍ഗ്ഗബഹുജനസംഘടനകളും സജീവമായി പങ്കാളികളാകണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇതിനാവശ്യമായ തുക ചെലവഴിക്കാന്‍
സര്‍ക്കാര്‍ അനുവാദം നല്‍കണം. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍
സജീവമായി പങ്കാളികളാകാന്‍ എല്ലാ വിഭാഗം ജനങ്ങളും സന്നദ്ധമാകണമെന്ന്‌
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.