സ: കെ. അനിരുദ്ധന്‍ രാഷ്‌ട്രീയത്തിന്റെ ദുരിതപൂര്‍ണ്ണമായ വഴികളിലൂടെ ധീരമായി മുന്നേറിയ പോരാളി

 രാഷ്‌ട്രീയത്തിന്റെ ദുരിതപൂര്‍ണ്ണമായ വഴികളിലൂടെ ധീരമായി മുന്നേറിയ പോരാളിയായിരുന്നു സ: കെ. അനിരുദ്ധന്‍.

സ്വാതന്ത്ര്യസമരത്തില്‍ ചെറുപ്പകാലത്തുതന്നെ അദ്ദേഹം പങ്കെടുത്തു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്റെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ ജനറല്‍ സെക്രട്ടറിയായിരുന്നു കെ. അനിരുദ്ധന്‍. പിന്നീട്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. യാതന അനുഭവിക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്‌ ട്രേഡ്‌ യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായി ഇടപെടുകയുണ്ടായി. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട്‌ ആര്‍. ശങ്കറിനെ പരാജയപ്പെടുത്തിയ അനുഭവവും അദ്ദേഹത്തിനുണ്ട്‌. എം.എല്‍.എ ആയും എം.പിയായും പാര്‍ലമെന്ററി പ്രവര്‍ത്തനരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 

തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തിന്റെ കരുത്തുറ്റ പോരാളിയെയാണ്‌ കെ. അനിരുദ്ധന്റെ വിയോഗത്തിലൂടെ നഷ്‌ടമായത്.

                                                                 കോടിയേരി ബാലകൃഷ്‌ണന്‍