പത്തനംതിട്ട

1. സ. നിരണം കുഞ്ഞന്‍
കര്‍ഷകത്തൊഴിലാളിയായ സഖാവിനെ 1959 ലെ വിമോചനസമരകാലത്ത്‌ രൂപപ്പെട്ട തൊപ്പിപ്പാളപട അടിച്ചു കൊലപ്പെടുത്തി.

2. സ. കോട്ടൂര്‍ കുഞ്ഞുകുഞ്ഞ്‌
1960 ഫെബ്രുവരി 1 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോയപ്പോള്‍ വിമോചന സമര ഗുണ്ടകള്‍ സഖാവിനെ കുത്തി കൊലപ്പെടുത്തി.

3. സ. നാരായണപിള്ള

1973 ലെ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ള കൊല്ലപ്പെട്ടു.

4. സ. ഭാനു, പാലവിളയില്‍, മങ്ങാരം, പന്തളം

1973 ആഗസ്റ്റ്‌ 2 ന്‌ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ളയോടൊപ്പം സ. ഭാനുവും രക്തസാക്ഷിയായി.

5. സ. കുഞ്ഞുപിള്ള

കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സ. കുഞ്ഞുപിള്ളയെ 1973ല്‍ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

6. സ. അനിരുദ്ധന്‍ (വള്ളിയാനി)

1976 ല്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ കൊടിമരം നാട്ടിക്കൊണ്ടിരുന്ന സഖാവിനെ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.

7.സ. നക്കര ഭാസ്‌കരന്‍
1988 മാര്‍ച്ച്‌ 30ന്‌ രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നക്കര ഭാസ്‌കരനെ വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പിഐ (എം) പ്രവര്‍ത്തകരെ വകവരുത്തി പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹത്തിന്റെ ഫലമായിരുന്നു ഭാസ്‌കരന്റെ കൊലപാതകം.

8. സ. സി.വി. ജോസ്‌
പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായിരിക്കെ 1982 ഡിസംബര്‍ 17-ന്‌ കോളേജ്‌ ക്യാമ്പസില്‍ കെ.എസ്‌.യു കാപാലികരുടെ കത്തിക്കിരയായി രക്തസാക്ഷിയായി.

9. സ. വയ്യാറ്റുപുഴ അനില്‍ (തോമസ്‌ വര്‍ഗീസ്‌)
വയ്യാറ്റുപുഴ വി.കെ.എന്‍.എം.എച്ച്‌.എസിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 1983 ഡിസംബര്‍ 3-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

10. സ. എം.എസ്‌ പ്രസാദ്‌
എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റും, കാതോലിക്കേറ്റ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ സ. സി.വി ജോസിന്റെ കൊലപാതകകേസിലെ സാക്ഷിയായ സഖാവിനെ 1984 സെപ്‌റ്റംബര്‍ 7 തിരുവോണനാളില്‍ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കൊലപ്പെടുത്തി.

11. സ. റജി സഖറിയ
ഡി.വൈ.എഫ്‌.ഐ യുടെ സജീവപ്രവര്‍ത്തകനായിരുന്ന സ. റജി സഖറിയായെ 1984 ല്‍ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.

12. സ. ജോസ്‌ സെബാസ്റ്റ്യന്‍
1984 നവംബര്‍ 12 ന്‌ കോന്നി പോലീസ്‌ സഖാവിനെ കള്ളക്കേസില്‍പ്പെടുത്തി കസ്റ്റഡിയില്‍ എടുത്ത്‌ ഉരുട്ടി കൊലപ്പെടുത്തി. എടുത്തു. മദ്യവ്യവസായ തൊഴിലാളിയായിരുന്നു.

13. സ. ഷാജി തോമസ്‌, നാരങ്ങാനം
നാരങ്ങാനത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1989 ആഗസ്റ്റ്‌ 31-ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

14. സ. നിരവേല്‍ സോമരാജന്‍
കുമ്പളാംപൊയ്‌ക എന്ന സ്ഥലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ നിരന്തരമായി നടത്തിയ ആക്രമണത്തിന്റെ ഭാഗമായി 1990 ഏപ്രില്‍ 14 ന്‌ സ: നിരവേല്‍ സോമരാജന്‍ കുത്തേറ്റ്‌ മരിച്ചു.

15. സ. തുണ്ടത്തില്‍ കമലാസനന്‍
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ പാര്‍ട്ടിയംഗവും വോളന്റിയറുമായ സഖാവ്‌ കമലാസനനെ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

16. സ. സോമന്‍ കുടമുരുട്ടി

1994 ല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സ.സോമനെ ജെ.എസ്‌.എസ്‌ രൂപീകരണ വേളയില്‍ സെപ്‌റ്റംബര്‍ 24ന്‌ ജെ.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

17. സ. എം രാജേഷ്‌
31.10.2001 ല്‍ എസ്‌.എഫ്‌.ഐ യുടെ സംസ്ഥാന ജാഥ കൊടുമണില്‍ വന്നപ്പോള്‍, ജാഥാ സ്വീകരണം കഴിഞ്ഞ്‌ മടങ്ങിയ രാജേഷിനെ കെ.ഡി.പി ഗുണ്ടകള്‍ കുത്തി കൊലപ്പെടുത്തി.