പാലക്കാട്

1. സ. അരണ്ടപ്പള്ളം ആറു
1957 ഒക്‌ടോബര്‍ 1 ന്‌ ജന്മിയുടെ വെടിയേറ്റ്‌ അരണ്ടപ്പള്ളം ആറു രക്തസാക്ഷിയായി. ഭൂമി ഒഴിപ്പിക്കലിനെതുരീയ സമരം നിലനില്‍ക്കുന്ന അരണ്ടപ്പള്ളത്ത്‌ ആ ഭൂമിയിലെ വരമ്പിലൂടെ നടന്നു എന്നതിന്റെ കാരണം പറഞ്ഞാണ്‌ നിറയൊഴിച്ചത്‌.

2. സ. ഗോപാലകൃഷ്‌ണന്‍ മലമ്പുഴ

1963  
മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നത്ത്‌ അപ്പുക്കുട്ടന്റേയും, തങ്കമ്മയുടേയും മകനായി ജനിച്ചു. 2007 ഒക്‌ടോബര്‍ 29 ന്‌ ജന്മദേശത്ത്‌ വെച്ച്‌ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച്‌ സഹോദരപുത്രനായ സഖാവ്‌ രവീന്ദ്രനുമൊത്ത്‌ മടങ്ങുമ്പോള്‍ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തി.

3. സ. കെ.സി ബാലകൃഷ്‌ണന്‍

1964 നവംബര്‍ 1 ന്‌ പുതുപ്പരിയാരം പഞ്ചായത്തിലെ വാര്‍ക്കാട്‌ ജനിച്ചു. അച്ഛന്‍ ചെല്ലന്‍, അമ്മ അമ്മാളു. 1984 ല്‍ പാര്‍ടി അംഗമായി. 1991 മാര്‍ച്ച്‌ 12 ന്‌ സഖാവ്‌ ജോലി ചെയ്‌തിരുന്ന പുതുപ്പരിയാരം സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

4. സ. സുകുമാരന്‍

1969 ഡിസംബര്‍ 1 ന്‌ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പാലക്കാട്‌ കോട്ടമൈതാനത്ത്‌ സംഘടിപ്പിച്ച ജനകീയ സമരത്തിന്‌ നേരെ യു.ഡി.എഫിന്റെ പോലീസ്‌ നിറയൊഴിച്ചു. സ.സുകുമാരന്‍ അടക്കം നാലു സഖാക്കള്‍ ഈ സംഭവത്തില്‍ രക്തസാക്ഷിയായി.

5. സ. ചെല്ലന്‍ താമരപ്പാടം

1969 ഡിസംബര്‍ 1 ന്റെ പോലീസ്‌ വെടിവെപ്പില്‍ സഖാവ്‌ ചെല്ലന്‍ രക്തസാക്ഷിയായി

6. സ. മാണിക്കന്‍
1969 ഡിസംബര്‍ 1 ന്‌ ജനകീയ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നടത്തിയ സമരത്തിന്‌ നേരെ നടത്തിയ പോലീസ്‌ വെടിവെപ്പില്‍ സഖാവ്‌ മാണിക്കന്‍ രക്തസാക്ഷിയായി.

7. സ. രാജന്‍
1969 ഡിസംബര്‍ 1 ന്‌ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പാലക്കാട്‌ കോട്ടമൈതാനത്ത്‌ സംഘടിപ്പിച്ച ജനകീയ സമരത്തിന്‌ നേരെ യു.ഡി.എഫിന്റെ പോലീസ്‌ വെടിവെപ്പില്‍ രക്തസാക്ഷികളായവരില്‍ ഒരാളാണ്‌ സഖാവ്‌ രാജന്‍.

8. സ. ടി. ഭാസ്‌കരന്‍

പാലക്കാട്‌ വിക്‌ടോറിയാ കോളേജിലെ ജീവനക്കാരനായിരുന്ന സഖാവിനെ 1970 മാര്‍ച്ച്‌ 3 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലക്കത്തിക്ക്‌ ഇരയാക്കി.

9. സ. സെയ്‌താലിക്കുട്ടി

1970 മെയ്‌ നാലിന്‌ ഭൂമിക്ക്‌ വേണ്ടിയുള്ള സമരത്തില്‍ ചെള്ളി എന്ന പട്ടികവിഭാഗത്തില്‍പെട്ട ആളുടെ ഭൂമി സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ ജന്മിഗുണ്ടകളുടെ മര്‍ദ്ദനം മൂലം രക്തസാക്ഷിയായി. ഭാര്യ ആമിനുമ്മ, രണ്ട്‌ മക്കളുണ്ട്‌.
 

10. സ.സെയ്താലി
1974 സെപ്റ്റംബർ 20 ന് പട്ടാമ്പി കോളേജില്‍ വെച്ച് RSS-ABVP ക്രിമിനലുകള്‍ കൊലപെടുത്തി. കലാലയത്തിനകത് വെച്ച് കൊലപ്പെടുന്ന ആദ്യ രക്തസാക്ഷികൂടിയാണ് SFI നേതാവായ സെയ്താലി.


11. സ. രവീന്ദ്രന്‍

1972 ല്‍ ജനിച്ചു. അമ്മ യശോദയും, അച്ഛന്‍ ദാമോദരനുമായിരുന്നു. 2007 ഒക്‌ടോബര്‍ 29 ന്‌ സ. ഗോപാലകൃഷ്‌ണനുമൊന്നിച്ചു യാത്ര ചെയ്യുമ്പോഴാണ്‌ സ.രവീന്ദ്രനേയും ആര്‍.എസ്‌.എസ്‌ കാപാലികര്‍ മാരകമായി വെട്ടി വീഴ്‌ത്തിയത്‌. ഏതാണ്ട്‌ 10 മണിക്കൂര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരണവുമായി മല്ലിട്ട്‌ രവീന്ദ്രന്‍ ഒക്‌ടോബര്‍ 30 ന്‌ രക്തസാക്ഷിയായി.

12. സ. നാഗു
1973 മാര്‍ച്ച്‌ 22 ന്‌ വണ്ടാട്‌ ലോക്കല്‍ കമ്മിറ്റിയിലെ തോട്ടം സമരവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്സ്‌ മുതലാളിമാര്‍ അടിച്ച്‌ കൊലപ്പെടുത്തി.

13. സ. കൃഷ്‌ണനുണ്ണി
1973 സെപ്‌തംബര്‍ 27 ന്‌ നല്ലേപ്പള്ളി പഞ്ചായത്തില്‍ മണവാളന്‍പിള്ള എന്ന കര്‍ഷകന്റെ കളത്തില്‍ ആറിലൊന്നു പതമ്പിനും കൂലിക്കും വേണ്ടി കര്‍ഷകതൊഴിലാളി സമരം നടന്നു. സ.കൃഷ്‌ണനുണ്ണിയെ അരണ്ടപ്പള്ളം ശിവരാമകൃഷ്‌ണനും മറ്റ്‌ മൂന്നുപേരും കാറില്‍ വന്നിറങ്ങി വെടിവച്ചും, വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

14. സ. സുരേഷ്‌

നല്ലേപ്പിള്ളി കണക്കമ്പാറയിലെ ചുമട്ടു തൊഴിലാളിയായിരുന്ന സഖാവ്‌ സുരേഷ്‌ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ 1973-ല്‍ ജനതാദളിന്റെ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്‌. ഭാര്യയും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇപ്പോള്‍ മരിച്ചുപോയി. സഖാവിന്റെ വൃദ്ധരായ മാതാപിതാക്കള്‍ കണക്കമ്പാറയില്‍ താമസിക്കുന്നു.

15. സ. എം.കെ അപ്പുക്കുട്ടന്‍
1974 ജനുവരി 24 ന്‌ കോണ്‍ഗ്രസ്സ്‌ ക്രിമിനലുകള്‍ കിഴക്കഞ്ചേരിയിലെ മൂലങ്കോട്‌ കോണ്‍ഗ്രസ്‌ ഓഫീസിനു മുന്നിലിട്ട്‌ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

16. സ. വേലായുധന്‍

1974 ല്‍ കൊടുവായൂര്‍ സ്‌കൂളില്‍ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവിന്റെ നേതൃത്വപാടവത്തില്‍ വിറളി പൂണ്ട്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ സ്‌കൂളില്‍ വച്ച്‌ കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളോളം മരണത്തെ മുഖാമുഖം കണ്ടാണ്‌ സഖാവ്‌ ധീരരക്തസാക്ഷിയായത്‌. അച്ഛനും, അമ്മയും അടുത്ത കാലത്ത്‌ മരണപ്പെട്ടു.

17. സ. പി.കെ. രാജന്‍
തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറി ആയിരുന്ന സഖാവിനെ 1978 ഫെബ്രുവരി 24 ന്‌ കെ.എസ്‌.യു ഗുണ്ടകള്‍ കൊലപ്പെടുത്തി.

18. സ. മുഹമ്മദുണ്ണി
1981 ഡിസംബര്‍ 27 ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

19. സ. സദാനന്ദന്‍
1983 മാര്‍ച്ച്‌ 6 ന്‌ ബി.ജെ.പി - ആര്‍.എസ്‌.എസ്‌ കാപാലികര്‍ സഖാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അച്ഛനും, അമ്മയും മരണപ്പെട്ടു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

20. സ. കുട്ടിചന്ദ്രന്‍
കെ.എസ്‌.കെ.ടി.യു ഏരിയാ ജോ.സെക്രട്ടറിയായിരുന്ന സഖാവിനെ 1984 ല്‍ കൊയ്‌ത്തുതര്‍ക്കത്തിന്റെ പേരില്‍ ആര്‍.എസ്‌.എസ്‌ അക്രമികള്‍ കൊലപ്പെടുത്തി. സഖാവിന്‌ ഭാര്യയും, ഒരു മകളുമുണ്ട്‌.

21. സ. ശിവരാമന്‍
1984 ആഗസ്റ്റ്‌ 30 ന്‌ സഖാവിനെ സി.പി.ഐക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി. ഭാര്യയും ഒരു മകനുമുണ്ട്‌.

22. സ. മണിയന്‍
1986 ഫെബ്രുവരി 11 ന്‌ കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാട്‌ പ്രദേശത്തെ സ.മണിയനെ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ കൊലപ്പെടുത്തി. ഭാര്യയും രണ്ട്‌ മക്കളും ഉണ്ട്‌. ഇതില്‍ ഒരാള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്‌.

23. സ. വി.വി. മാത്യൂ
1986 ഏപ്രില്‍ മാസം 16 ന്‌ കോണ്‍ഗ്രസ്സിന്റെ മുതലാളി നക്‌സലിനെ ഉപയോഗിച്ചാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

24. സ. സ്വാമിനാഥന്‍
1987 മാര്‍ച്ച്‌ 18 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ഒറ്റപ്പാലം ചുനങ്ങാട്‌ സ്വദേശിയാണ്‌.


25. സ. പി. അയ്യപ്പന്‍ ഞാങ്ങാട്ടിരി
1987 ജൂണ്‍ 20 ന്‌ തൊഴില്‍ സമരത്തില്‍ ഐ.എന്‍.ടി.യു.സി കാര്‍ കുത്തിക്കൊലപ്പെടുത്തി. ഭാര്യ അംബിക, ഒരു മകനും, ഒരു മകളും ഉണ്ട്‌.

26. സ. ചന്ദ്രന്‍ അട്ടപ്പള്ളം
1987 സെപ്‌തംബര്‍ 28 ന്‌ ആര്‍.എസ്‌.എസിന്റെ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, നാലു മക്കളുമുണ്ട്‌.

27. സ. നാരായണന്‍ അട്ടപ്പള്ളം
1987 സെപ്‌തംബര്‍ 28 ന്‌ സഖാവ്‌ ചന്ദ്രനോടൊപ്പം സ. നാരായണനേയും ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി. സഖാവിന്‌ ഭാര്യയും, രണ്ട്‌ മക്കളുമുണ്ട്‌.

28. സ. ബോബന്‍
1988 ജനുവരി 23 ന്‌ കോണ്‍ഗ്രസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി. മംഗലം ഡാം ലോക്കല്‍ കമ്മിറ്റിയിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പോളിംഗ്‌ സ്റ്റേഷനു മുന്നില്‍ വെച്ച്‌ കുത്തിയും, വെട്ടിയുമാണ്‌ കൊലപ്പെടുത്തിയത്‌. ഭാര്യയും മക്കളുമുണ്ട്‌.

29. സ. എം. രാജന്‍
പാര്‍ടിയെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ എതിരാളികളുടെ മനപ്പൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1988 സെപ്‌തംബര്‍ 1 ന്‌ തൊഴില്‍ തര്‍ക്കവുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സഖാവിനെ കൊലപ്പെടുത്തി.

30. സ. ചന്ദ്രന്‍
കാരാക്കുറുശ്ശി എല്‍.സിക്ക്‌ കീഴിലെ കെ.എസ്‌.കെ.ടി.യു പഞ്ചായത്ത്‌ അംഗം ആയിരുന്ന സഖാവിനെ 1990 ആഗസ്റ്റ്‌ 20 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

31. സ. കുഞ്ഞുവെളുത്തിര
കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ സഖാവിനെ 1991 ജനുവരി 11 ന്‌ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി ഗുണ്ടകള്‍ കൊലപ്പെടുത്തി.

32. സ. പി. രാജന്‍
1991 ഒക്‌ടോബര്‍ 12 ന്‌ രാഷ്‌ട്രീയ എതിരാളികള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, മക്കളുമില്ല. അമ്മ മാത്രമാണുള്ളത്‌.

33. സ. ശിവന്‍
സഖാവിന്റെ നേതൃപാടവത്തില്‍ അസൂയപൂണ്ട്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ 1991 ഒക്‌ടോബര്‍ 12 ന്‌ സഖാവിനെ പിന്തുടര്‍ന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

34. സ. വേലന്‍ ഇളയാട്ട്‌
1992 ല്‍ മാത്തൂര്‍ പല്ലന്‍ ചാത്തന്നൂര്‍ എന്ന സ്ഥലത്തെ സ. വേലനെ കോണ്‍ഗ്രസ്‌ ഗുണ്ടകല്‍ കുത്തിക്കൊലപ്പെടുത്തി.

35. സ. വീഴ്‌ലി ചന്ദ്രന്‍
1992 മാര്‍ച്ച്‌ 29 ന്‌ സ്ഥലത്തെ ധനാഢ്യരും, വേട്ടപ്പട്ടികളെപ്പോലും വളര്‍ത്തുന്ന കോണ്‍ഗ്രസ്‌ നേതാക്കളുമായ തടിക്കുളങ്ങര ജോര്‍ജ്ജ്‌, സഹോദരന്‍ ജോക്കബ്ബ്‌ എന്നിവര്‍ ചേര്‍ന്ന്‌ തങ്ങളുടെ അക്രമങ്ങളേയും, തൊഴിലാളി ദ്രോഹ നടപടികളേയും ചോദ്യം ചെയ്‌തതിന്റെ പേരില്‍ സഖാവിനെ പല്ലു വേദനയ്‌ക്ക്‌ ഗുളിക വാങ്ങാന്‍ പോയ അവസരത്തില്‍ പട്ടികളെ കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

36. സ. വി.കെ. ജെയിംസ്‌

1992 സെപ്‌തംബര്‍ 8 ന്‌ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ സഖാവിനെ ഇലക്‌ട്രിക്ക്‌ ഷോക്ക്‌ ഏല്‍പ്പിച്ച്‌ കൊലപ്പെടുത്തി. ഉച്ചക്ക്‌ 2 മണിക്ക്‌ സഖാവ്‌ വരുന്നതറിഞ്ഞ്‌ കിഴക്കഞ്ചേരിയിലെ സ്ഥലത്ത്‌ വെച്ചാണ്‌ കൊലപ്പെടുത്തിയത്‌.

37. സ. ഹരിദാസ്‌

പൊറ്റശ്ശേരി ലോക്കല്‍ കമ്മിറ്റി പരിധിയിലെ ചുമട്ട്‌ തൊഴിലാളിയായിരുന്ന സഖാവിനെ 1993 ഏപ്രില്‍ 14 ന്‌ പകല്‍ സമയത്ത്‌ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

38. സ. കെ.വി. രവി
കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാടുള്ള സ. കെ.വി. രവിയെ ബ്രാഞ്ച്‌ യോഗം കഴിഞ്ഞ്‌ വരുമ്പോള്‍ 1993 ജൂണ്‍ 22ന്‌ കോണ്‍ഗ്രസ്സിന്റെ ക്രിമിനലുകള്‍ ഓടിച്ചിട്ട്‌ വെട്ടിവീഴ്‌ത്തി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ചെളിക്കണ്ടത്തില്‍ ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തുകയാണുണ്ടായത്‌. അമ്മയും, ഒരു സഹോദരനും, മൂന്ന്‌ സഹോദരിമാരും ഉണ്ട്‌.

39. സ. പി. ജയകൃഷ്‌ണന്‍
പാര്‍ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന സ.ജയകൃഷ്‌ണനെ 1994 മാര്‍ച്ച്‌ 7 ന്‌ പാര്‍ടി ജനറല്‍ ബോഡി നടത്താന്‍ പോയി വരുമ്പോള്‍ അയിലൂരില്‍ വെച്ച്‌ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

40. സ. പനങ്ങാട്ടിരി ചന്ദ്രന്‍

1994 മാര്‍ച്ച്‌ 7 ന്‌ പാര്‍ടി ജനറല്‍ ബോഡി കഴിഞ്ഞ്‌ സ. ജയകൃഷ്‌ണനോടൊപ്പം വരുമ്പോള്‍ സഖാവിനെ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ട്‌. സഖാവിന്‌ മക്കള്‍ ഇല്ല.

41. സ. പുത്തന്‍പാടം വിജയന്‍

2000 ജൂലായ്‌ 10 ന്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ വീടിന്‌ സമീപം വെച്ച്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

42. സ. അബ്‌ദുള്‍ ഗഫൂര്‍

ബ്രാഞ്ച്‌ സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ ജോ.സെക്രട്ടറിയുമായിരുന്ന സഖാവിനെ 2000 ഡിസംബര്‍ 11 ന്‌ ലീഗ്‌ - എന്‍.ഡി.എഫ്‌ ഗുണ്ടകള്‍ പതിയിരുന്ന്‌ ആക്രമിച്ചു കൊലപ്പെടുത്തി.

43. സ. സുകുമാരന്‍
കൊഴിഞ്ഞാമ്പാറയിലെ കുളകൗണ്ടന്‍ചള്ളയിലെ പ്രമുഖ കൃഷിക്കാരനും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്ന സ. സുകുമാരന്‍ 2004 സെപ്‌തംബര്‍ 27 ന്‌ സ്വന്തം വീട്ടുമുറ്റത്ത്‌ ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ പതിയിരുന്ന ആര്‍.എസ്‌.എസ്‌ - ബി.ജെ.പി അക്രമികള്‍ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

44. സ. സഹദേവന്‍

പുതുപ്പരിയാരം പഞ്ചായത്തിലെ നൊച്ചിപ്പുള്ളിയില്‍ വെച്ച്‌ 2005 ജനുവരി 20 ന്‌ ആര്‍.എസ്‌.എസുകാരുടെ വെട്ടേറ്റ്‌ മരിച്ചു.

45. സ. ഇബ്രാഹീം മണ്ണാരപ്പറമ്പ്‌

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. 2005 മാര്‍ച്ച്‌ 13 ന്‌ കോണ്‍ഗ്രസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

46. സ. ബിജു
2005 ഏപ്രില്‍ 6 ന്‌ സാമൂഹ്യവിരുദ്ധ ഗുണ്ടാ സംഘം കൊലപ്പെടുത്തി. തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിക്ക്‌ കീഴിലെ പ്രദേശത്തായിരുന്നു ഇത്‌.

47. സ. സോമന്‍

2005 സെപ്‌തംബര്‍ 28 ന്‌ അഞ്ച്‌ മൂര്‍ത്തി മംഗലത്ത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടനം നടത്തിവരുമ്പോള്‍ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

48. സ: ശിവകുമാര്‍

പാലക്കാട്ടെ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ വെള്ളറ വീട്ടില്‍ സ: ശിവകുമാറിനെ 2009 ഫെബ്രുവരിയില്‍ ഒരു സംഘം കോണ്‍ഗ്രസ്സ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

49. സ: വിനീഷ്‌

ഡി.വൈ.എഫ്‌.ഐ പൂക്കോട്‌കാവ്‌ വില്ലേജ്‌ കമ്മിറ്റി അംഗം സ: വിനീഷ്‌ 2012 ഏപ്രില്‍ 8-ന്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

50. സ: ദീപു
ഒറ്റപ്പാലത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ സ: ദീപുവിനെ 2013 സെപ്‌റ്റംബര്‍ 30-ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കുത്തി കൊലപ്പെടുത്തി.

51. സ: പി. ഹംസ &
52. സ: പി. നൂറുദ്ദീന്‍
: പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും പാര്‍ടി അനുഭാവികളും സഹോദരങ്ങളുമായ സ: പി. ഹംസ, സ: പി. നൂറുദ്ദീന്‍ എന്നിവരെ 2013 നവംബര്‍ 22-ന്‌ മുസ്ലീം ലീഗ്‌ ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

53. സ.വിജയന്‍
പാലക്കാട് ആലത്തൂര്‍ കണ്ണമ്പ്രയില്‍  സിപിഐ(എം) കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്സി യൂണിയന്‍ (സിഐടിയു) യൂണിറ്റ് അംഗവുമായ സ: ആര്‍. വിജയനെ വീടിന് സമീപത്തെ മരണവീട്ടിലേക്ക് 2015 മെയ് 3ന് വൈകീട്ട് നടന്നുപോകുന്നതിനിടെ പരിസരത്തെ വീട്ടില്‍ പതിയിരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.